രണ്ട് ദിവസം കൊണ്ട് ഭാസ്‌കര്‍ ദ റാസ്‌കല്‍ നേടിയത്?
വിഷുവിന് തിരികൊളുത്തിയ മമ്മൂട്ടിയുടെ പടം തകര്‍ത്തു വാരുകയാണ്. മമ്മൂട്ടിയ്‌ക്കൊപ്പം നയന്‍താരയും കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം അടുത്ത ബ്ലോക്ബസ്റ്റര്‍ ഹിറ്റ് എന്ന പേര് നേടാനുള്ള ഓട്ടത്തിലാണെന്നാണ് ഒടുവില്‍ കേള്‍ക്കുന്ന റിപ്പോര്‍ട്ട്.
വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഫയര്‍മാന് ശേഷം മമ്മൂട്ടിയുടേതായി ഈ വര്‍ഷം തിയേറ്ററിലെത്തിയ ഭാസ്‌കര്‍ ദ റാസ്‌ക്കലും ഹിറ്റ് ലിസ്റ്റില്‍ തന്നെയായിരിക്കും. വെറും രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത് മൂന്ന് കോടിയിലധികം രൂപയാണെന്നാണ് കേള്‍ക്കുന്നത്.

വിഷു ദിവസമായ ഏപ്രില്‍ 15 നാണ് സിദ്ദിഖ് സംവിധാനം ചെയ്ത ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ റിലീസ് ചെയ്തത്. മുമ്പ് സിദ്ദിഖും മമ്മൂട്ടിയും ഒന്നിച്ചപ്പോള്‍ സംഭവിച്ചതുപോലെ, ഹിറ്റ്‌ലറെയും ക്രോണിക് ബാച്ചിലറും പോലെ അവധി ആഘോഷമാക്കുന്നവര്‍ക്ക് വേണ്ടിയുള്ള കംപ്ലീറ്റ് എന്റര്‍ടൈന്‍മെന്റ് ചിത്രമാണ് ഭാസ്‌കര്‍ ദ റാസ്‌ക്കല്‍.
ഏകദേശം 6.5 രൂപയാണത്രെ ചിത്രത്തിന് വേണ്ടി മുടക്കിയത്. അത് ചിത്രം തിരിച്ചു പിടിച്ചും കഴിഞ്ഞു. 5.5 കോടി രൂപ കൊടുത്ത് സൂര്യ ടിവി ചിത്രത്തിന്റെ സാറ്റലൈറ്റ് റേറ്റ് സ്വന്തമാക്കിയെന്നാണ് കേള്‍ക്കുന്നത്.


Click it and Unblock the Notifications