മമ്മൂട്ടിക്ക് പകരം അജിത്തോ രജനികാന്തോ?
സിദ്ദിഖ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒടുവില്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റായ ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ടാായിരുന്നു. എന്നാല്‍ അവിടെയും ഇവിടെയും പറഞ്ഞു കേട്ടു എന്നല്ലാതെ ഇതിന് സ്ഥിരീകരണമുണ്ടായിരുന്നില്ല. ചിത്രം തമിഴിലേക്ക് മാത്രമല്ല ബോളിവുഡിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തി സംവിധായകന്‍ സിദ്ദിഖ്
താന്‍ തന്നെയാവും മറ്റ് മൂന്ന് ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യുക എന്ന് വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ദിഖ് വ്യക്തമാക്കി. മലയാളത്തില്‍ മമ്മൂട്ടി ചെയ്ത വേഷം തമിഴിലെത്തുമ്പോള്‍ അജിത്തോ രജനികാന്തോ ചെയ്യാനാണ് സാധ്യത എന്ന സൂചനയും അദ്ദേഹം നല്‍കി.

പലരും സ്റ്റോറി റൈറ്റ് ചോദിച്ചിരുന്നു. പക്ഷെ കൊടുത്തില്ല. മറ്റ് ഭാഷകളില്‍ ഞാന്‍ തന്നെ സംവിധാനം ചെയ്യും. തെലുങ്കില്‍ വെങ്കിടേഷും ഹിന്ദിയില്‍ അക്ഷയ് കുമാറും അഭിനയിക്കും. ഇതൊക്കെ മനസ്സില്‍ വിചാരിച്ചിരിക്കുന്ന കാര്യങ്ങളാണെന്നും സിദ്ദിഖ് പറഞ്ഞു.
എന്നാല്‍ നായിക നയന്‍താര തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. തമിഴില്‍ നയന്‍സ് തന്നെയാവും നായികയെന്ന് കേള്‍ക്കുന്നുണ്ട്. ബോളിവുഡില്‍ പോകില്ലെന്ന് നയന്‍ നേരത്തെ പറഞ്ഞതുകൊണ്ട് അതിനുള്ള സാധ്യത കുറവാണ്.
നേരത്തെ ദിലീപിനെ നായകനാക്കി ചെയ്ത ബോഡി ഗാഡും തമിഴിലും തെലുങ്കിലും റീമേക്ക് ചെയ്തത് സിദ്ദിക് തന്നെയാണ്. തമിഴില്‍ വിജയ് നായകനായ ചിത്രത്തിന് കാവലന്‍ എന്നും മറ്റ് ഭാഷകളില്‍ ബോഡിഗാഡ് എന്നും തന്നെയാണ് പേരു നല്‍കിയത്.


Click it and Unblock the Notifications