ഇതൊരു കൃത്രിമമായ ചിരിയാണ്.. പക്ഷെ എല്ലാ വേദനകളുമുണ്ട്; ഭാവനയുടെ പുതിയ ചിത്രം വൈറലാകുന്നു!

By Aswini

സിനിമയില്‍ അല്പം കുസൃതിക്കാരിയും കുറുമ്പിക്കാരിയുമായ നായികയാണെങ്കിലും ജീവിതത്തില്‍ കരുത്തുള്ള പെണ്‍കുട്ടി തന്നെയാണ് ഭാവന. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്, ചിരിച്ചുകൊണ്ട് എഴുന്നേറ്റ് നിന്ന ഭാവന നായികമാര്‍ക്കെന്നല്ല, സ്ത്രീകള്‍ക്ക് തന്നെ മാതൃകയാണ്...

ആ ഭാവനയുടെ ഒരു പുതിയ ഫോട്ടോ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. തീര്‍ത്തും ആര്‍ട്ടിഫിഷലായ ചിരിയോടെ ഭാവന നില്‍ക്കുന്നതാണ് ചിത്രം. ആ ചിരിയില്‍ ഭാവന കടിച്ചമര്‍ത്തിയ വേദനകളുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്... ഉണ്ടെങ്കിലും ഇല്ലെങ്കിലും ഫോട്ടോ ഗംഭീരമാണ്.

bhavana

കന്നട നിര്‍മാതാവ് നവീനുമായുള്ള കല്യാണത്തിന്റെ തിരക്കുകളിലാണ് ഭാവന. അടുത്ത വര്‍ഷം ആദ്യം വിവാഹമുണ്ടാവും. മലയാള സിനിമാ പ്രേമികളും സിനിമാ പ്രവര്‍ത്തകരും കാത്തിരിയ്ക്കുന്ന വിവാഹമാണ് ഭാവനയുടേത്. പ്രണയ സഫല്യത്തിന്റെ മുഹൂര്‍ത്തങ്ങള്‍ക്ക് ഇനി മാസങ്ങള്‍ മാത്രം ബാക്കി.

അതിന് മുന്‍പ് ചെയ്തു തീര്‍ക്കേണ്ട ചിത്രങ്ങളുടെ തിരക്കുകളിലാണ് ഇപ്പോള്‍ നടി. ടഗരു എന്ന കന്നട ചിത്രത്തിലാണ് ഭാവന നിലവിവില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. മലയാളത്തില്‍ പൊതുവെ സെലക്ടീവായ ഭാവനയുടേതായി ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം ആദം ജോആനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X