»   » കന്നട സിനിമയിലെ നിര്‍മാതാവാണ് വരന്‍, അധികമൊന്നും ചോദിക്കരുത്, ഏപ്രിലില്‍ ഭാവനക്ക് രജിസ്റ്റര്‍ വിവാഹം

കന്നട സിനിമയിലെ നിര്‍മാതാവാണ് വരന്‍, അധികമൊന്നും ചോദിക്കരുത്, ഏപ്രിലില്‍ ഭാവനക്ക് രജിസ്റ്റര്‍ വിവാഹം

By: Rohini
Subscribe to Filmibeat Malayalam

സിനിമയ്ക്കകത്തും നിന്നും പുറത്തു നിന്നും പലരും ചോദിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു, ഭാവനയ്ക്ക് എപ്പോഴാണ് കല്യാണം. പല നടന്മാര്‍ക്കുമൊപ്പവും ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞപ്പോഴൊക്കെ ഭാവന അത് നിഷേധിച്ചു. ഇനിയില്ല.

ബോളിവുഡില്‍ മാത്രമല്ല, മുഖസൗന്ദര്യം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയ നായികമാര്‍ ഇവിടെയുമുണ്ട്!

അധികം വൈകാതെ ഭാവന വിവാഹിതയാകും. എല്ലാം ഗോസിപ്പുകള്‍ക്കും അപ്പോള്‍ അവസാനമാകും. ഭാവനയുടെ വിവാഹ സ്വപ്‌നങ്ങളെ കുറിച്ചും വരനാരാണെന്നും തുടര്‍ന്ന് വായിക്കാം

വരനെ കുറിച്ച് പറയില്ല

കന്നട സിനിമയിലെ നിര്‍മാതാവാണ് ഭാവനയെ വിവാഹം കഴിയ്ക്കുന്നത്. പ്രണയ വിവാഹമാണ്. വരനെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങളൊന്നും വെളിപ്പെടുത്താന്‍ ഭാവന തയ്യാറല്ല. പേരും മറ്റ് വിവരങ്ങളും വിവാഹത്തോട് അടുപ്പിച്ച് വെളിപ്പെടുത്തുന്നതായിരിയ്ക്കുമത്രെ.

രജിസ്റ്റര്‍ വിവാഹമായിരിക്കും

ഒരുപാട് താരപ്രഭയില്‍ നടത്തുന്ന ആഡംബര വിവാഹമായിരിക്കില്ല. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം ക്ഷണിച്ചുള്ള രജിസ്റ്റര്‍ വിവാഹമായിരിയ്ക്കും ഭാവനയുടേത്. വരന്റെ ഭാഗത്ത് നിന്ന് 20 ഓളം പേര്‍ പങ്കെടുക്കും. വിവാഹം ലളിതമായി മതി എന്ന് ഒരു വര്‍ഷം മുന്‍പ്, ഭാവനയുടെ അച്ഛന്‍ മരിയ്ക്കുന്നതിന് മുന്‍പ് അദ്ദേഹവുമായി ആലോചിച്ചെടുത്ത തീരുമാനമാണ്.

അച്ഛന്റെ ഓര്‍മയില്‍ ഭാവന

സുഹൃത്തുക്കളെയും സഹനടീനടന്മാരെയും സിനിമ പ്രവര്‍ത്തകരെയുമൊക്കെ ക്ഷണിച്ച് അവരുടെ സാന്നിദ്ധ്യത്തില്‍ വിവാഹം നടത്തുന്നതിനോടായിരുന്നു ഭാവനയുടെ അച്ഛന് താല്‍പ്പര്യം. ലളിതമായ രീതിയില്‍ വിവാഹം മതിയെന്ന ഭാവനയുടെ തീരുമാനങ്ങളോട് അദ്ദേഹം അനുകൂലിച്ചിരുന്നു. അച്ഛന്റെ വേര്‍പാടില്‍ നിന്ന് ഇപ്പോഴും ഭാവന മുക്തയായിട്ടില്ല.

ഇനിയെന്തിന് താമസിപ്പിക്കണം

ഏപ്രിലില്‍ വിവാഹമുണ്ടാവും. തിയ്യതി തീരുമാനിച്ചിട്ടില്ല. ഭാവയ്ക്ക് ഇപ്പോള്‍ ഒരു കന്നട സിനിമ വന്നു നില്‍ക്കുന്നുണ്ട്. മലയാളത്തില്‍ ഹിറ്റായ ചാര്‍ലി എന്ന ചിത്രത്തിന്റെ റീമേക്കാണ്. പാര്‍വ്വതി അവതരിപ്പിച്ച നായിക വേഷത്തിന് വേണ്ടിയാണ് ഭാവനയെ സമീപിച്ചിരിയ്ക്കുന്നത്. ഈ സിനിമ ചെയ്യണോ വേണ്ടയോ എന്ന അടിസ്ഥാനത്തിലായിരിക്കും വിവാഹ തിയ്യതി തീരുമാനിയ്ക്കുന്നത്.

മലയാളത്തിലിനി ഇല്ല

ഇപ്പോള്‍ ഹണീ ബി ടു വിലാണ് ഭാവന അഭിനയിക്കുന്നത്. അത് കഴിഞ്ഞാല്‍ മലയാളത്തില്‍ വേറെ സിനിമകളൊന്നും കരാറൊപ്പിട്ടിട്ടില്ല. കുട്ടികളുണ്ട് സൂക്ഷിയ്ക്കുക എന്ന ചിത്രമാണ് അടുത്ത റിലീസ്. വിവാഹ ശേഷം തത്കാലത്തേക്കെങ്കിലും ഭാവന സിനിമ വിടും എന്നാണ് വാര്‍ത്തകള്‍.

English summary
Bhavan's marriage will be simple
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam