»   » അമ്മ ഹാപ്പിയായിരുന്നു, അച്ഛന്‍ ആദ്യം എതിര്‍ത്തു.. നവീനുമായുള്ള പ്രണയത്തെ കുറിച്ച് ഭാവന പറയുന്നു

അമ്മ ഹാപ്പിയായിരുന്നു, അച്ഛന്‍ ആദ്യം എതിര്‍ത്തു.. നവീനുമായുള്ള പ്രണയത്തെ കുറിച്ച് ഭാവന പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമാ ലോകം ഇപ്പോഴൊരു വലിയ കല്യാണത്തിന് ഇലയിട്ടിരിയ്ക്കുകയാണ്. വിവാഹ നിശ്ചയം വളരെ സ്വകാര്യമായി, ലളിതമായി നടന്നുവെങ്കിലും വിവാഹം ആര്‍ഭാടമായിരിയ്ക്കും എന്ന് ഭാവനയും നവീനും അറിയിച്ചിട്ടുണ്ട്. പക്ഷെ വിവാഹ തിയ്യതി ഇതുവരെ തീരുമാനിച്ചിട്ടില്ല.

ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച ദിവസം പോലും വീട്ടില്‍ പൊലീസ് വന്നു, ഭാവന പറയുന്നു

റോമിയോ എന്ന കന്നട സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ആ പ്രണയം മൊട്ടിട്ടത് എന്ന് ഭാവന പറഞ്ഞിരുന്നു.. പക്ഷെ അതെങ്ങനെയായിരുന്നു.. നവീനുമായുള്ള സൗഹൃദം മുതല്‍ എല്ലാം ഭാവന തുറന്ന് പറയുന്നു.

ആദ്യമായി കണ്ടത്

ഭാവന നായകയായ റോമിയോ എന്ന ചിത്രത്തിന്റെ നിര്‍മാതാവായിരുന്നു നവീന്‍. കഥ പറയാനായി നവീനും ചിത്രത്തിന്റെ സംവിധായകനും കൊച്ചിയില്‍ വന്നപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അന്നേ അദ്ദേഹത്തില്‍ കണ്ട ഗുണം, സിനിമയെ കുറിച്ചല്ലാതെ മറ്റൊന്നിനെ കുറിച്ചും അദ്ദേഹം സംസാരിക്കാറില്ല എന്നതാണ്.

അമ്മ സംസാരിച്ചു

റോമിയോയുടെ ഷൂട്ടിങിനിടെ ഒരു ദിവസം നവീന്‍ റൂമിലേക്ക് വന്നു. അമ്മ റൂമിലുണ്ടായിരുന്നു. അവര്‍ തമ്മില്‍ അര മണിക്കൂറോളം സംസാരിച്ചു. നവീന് മലയാളം ഒഴികെ മറ്റെല്ലാ സൗത്ത് ഇന്ത്യന്‍ ഭാഷയും അറിയാം. അമ്മയ്ക്ക് മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയില്ല താനും. എന്നിട്ടും അര മണിക്കൂര്‍ അവര്‍ എന്താണ് സംസാരിച്ചത് എന്ന് എനിക്കൊരു പിടിയുമില്ല.

അമ്മ പറഞ്ഞത്

നവീന്‍ പോയപ്പോള്‍ അമ്മ പറഞ്ഞു, ഞങ്ങളുടെയൊക്കെ മനസ്സില്‍ മക്കളെ കല്യാണം കഴിക്കാന്‍ വരേണ്ടത് ഇങ്ങനെയുള്ള പയ്യന്മാരാണ് എന്നാണ് ഉള്ളത് എന്ന്. അപ്പോള്‍ അമ്മ അങ്ങനെ പറഞ്ഞെങ്കിലും, ഞാനത് കാര്യമാക്കി എടുത്തില്ല.

സുഹൃത്തുക്കളായി

പിന്നെയും കുറേക്കാലം സുഹൃത്തുക്കളായി ഞങ്ങള്‍ തുടര്‍ന്നു. വിളിക്കുമ്പോള്‍ സംസാരിച്ചത് മുഴുവന്‍ സിനിമയെ കുറിച്ച് മാത്രമായിരുന്നു. തിരക്കുള്ള ആളാണെങ്കിലും ലൊക്കേഷനില്‍ സുരക്ഷിതത്വ ബോധം തരാന്‍ നവീന് കഴിഞ്ഞു.

പ്രണയമായി..

പ്രണയമായി..

വീട്ടില്‍ പറഞ്ഞപ്പോള്‍

വീട്ടില്‍ വന്ന് എനിക്കൊരു പ്രണയമുണ്ടെന്നും കക്ഷി നവീനാണെന്നും പറഞ്ഞപ്പോള്‍ അമ്മയ്ക്ക് സന്തോഷം. മലയാളി അല്ല എന്ന് പറഞ്ഞപ്പോള്‍ അച്ഛന് താത്പര്യക്കുറവുണ്ടായിരുന്നു. പക്ഷെ നവീനോട് സംസാരിച്ച് കഴിഞ്ഞപ്പോള്‍, നമുക്ക് ഇത് മതി എന്ന് അച്ഛനും പറഞ്ഞത്രെ.

English summary
Bhavana About Her Love Life
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam