»   » ഇതിൻറെ പേരിൽ പേടിച്ച് മാറി നിൽക്കേണ്ട കാര്യമില്ലെന്ന് ഭാവന

ഇതിൻറെ പേരിൽ പേടിച്ച് മാറി നിൽക്കേണ്ട കാര്യമില്ലെന്ന് ഭാവന

Posted By: Rohini
Subscribe to Filmibeat Malayalam

കൊച്ചിയിൽ നടി ആക്രമിയ്ക്കപ്പെട്ട പശ്ചാത്തലത്തിലാണ് സിനിമാ രംഗത്തെ സ്ത്രീ സംരക്ഷണത്തിനായി വിമൺ ഇൻ സിനിമാ കലക്ടീവ് എന്ന സംഘടന രൂപീകരിച്ചത്. തങ്ങളും തങ്ങളും അറിഞ്ഞില്ല എന്ന് പറഞ്ഞ് പലരും സംഘടനയെ വിമർശിച്ചിരുന്നു. ചിലർ അമ്മയിൽ നിന്ന് വേർപെട്ട സംഘടനയാണെന്ന് കരുതി പേടിച്ച് മാറി നിന്നു.

അങ്ങനെ ഒടുവിൽ പൃഥ്വിരാജ് തന്നെ മകളുടെ മുഖം ആരാധകരെ കാണിച്ചു, ഇതാണ് ആ സുന്ദരിക്കുട്ടി!

എന്നാൽ അങ്ങനെ പേടിച്ച് മാറി നിൽക്കേണ്ട കാര്യമൊന്നും ഇല്ലെന്ന് നടി ഭാവന പറയുന്നു. ഇത്തരം പ്ലാറ്റ് ഫോമുകൾ സിനിമാ രംഗത്ത് ഉള്ളത് വളരെ നല്ലതാണെന്നാണ് ഭാവനയുടെ അഭിപ്രായം. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

വിമൺ ഇൻ കലക്ടീവ് സിനിമ

വനിതാ താരസംഘടനയായ വിമന്‍ കളക്ടീവ് ഇന്‍ സിനിമ, ചലച്ചിത്ര മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ വേദിയൊരുക്കുമെന്ന് ഭാവന പറയുന്നു.

നല്ലതാണിത്

ഞാന്‍ സംഘടനയില്‍ അത്ര സജീവമല്ല. എന്നാല്‍ സിനിമാരംഗത്തെ പല പ്രശ്‌നങ്ങളും സംഘടനയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇതിന്റെ പേരില്‍ പേടിച്ചുമാറി നില്‍ക്കേണ്ട കാര്യമില്ലെന്നും അതിനാല്‍ ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ ഉള്ളത് നല്ലതാണെന്നും ഭാവന പറയുന്നു.

സ്ത്രീസാന്നിധ്യം

സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണമെന്നും ഭാവന അഭിപ്രായപ്പെട്ടു. സിനിമയില്‍ നിന്ന് സ്ത്രീകള്‍ അകന്നു നില്‍ക്കേണ്ട കാര്യമില്ല. ചലച്ചിത്രരംഗത്തെ സ്ത്രീ പ്രാതിനിധ്യം വര്‍ധിക്കുന്നതില്‍ നടിയെന്ന നിലയില്‍ അഭിമാനിക്കുന്നെന്നും ഭാവന പറഞ്ഞു.

പുതിയ സിനിമ

ആദം ജോആൺ ആണ് ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ഭാവനാ ചിത്രം. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. വിളക്കുമരം, ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ, ആദം എന്നിവയാണ് പുതിയ ചിത്രങ്ങൾ തകരു എന്ന ഒരു കന്നട ചിത്രത്തിലും കരാറൊപ്പുവച്ചിട്ടുണ്ട്.

കല്യാണം അടുത്ത വർഷം

കരാറൊപ്പുവച്ച ചിത്രങ്ങളുടെ തിരക്ക് കഴിഞ്ഞാലുടൻ ഭാവനയുടെ വിവാഹമുണ്ടാവും. കന്നട നിർമാതാവായ പ്രവീണുമായുള്ള വിവാഹ നിശ്ചം ഇക്കഴിഞ്ഞ മാർച്ച് 9 നാണ് നടന്നത്. വിവാഹം 2018 ജനുവരിയിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.

English summary
Bhavana about women in cinema collective

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam