ഭാവനയും ബലാത്സംഗ രംഗത്തില്‍

By Staff

തുണിയുരിഞ്ഞാടുന്ന ഐറ്റം നമ്പരുകള്‍ക്ക് പകരം ഇപ്പോള്‍ തമിഴില്‍ ബലാത്സംഗ രംഗങ്ങള്‍ ഒഴിച്ചുകൂടാനാവാത്തതായി തീര്‍ന്നിരിക്കുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ മടി കാണിച്ചിരുന്ന മീരാ ജാസ്മിന്‍ പോലും ബലാത്സംഗരംഗത്തില്‍ അഭിനയിക്കുന്നു.

നേപ്പാളിയിലാണ് മീര ബലാത്സംഗ രംഗത്തില്‍ അഭിനയിച്ചത്. ബലാത്സംഗ രംഗങ്ങള്‍ കാണിച്ച് പ്രേക്ഷകരെ ആകര്‍ഷിക്കുക എന്ന ട്രെന്റ് ഇപ്പോള്‍ തെലുങ്കിലുമുണ്ട്.

മലയാളത്തില്‍ ശരീരം മൂടിപ്പുതച്ച് അഭിനയിക്കുന്ന നടിമാരൊക്കെ അന്യഭാഷയിലെത്തിയാല്‍ മൂടിയതൊക്കെ അഴിക്കുന്നതാണ് പതിവ്. മീരാ ജാസ്മിനു പിന്നാലെ ഭാവനയും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി തുടങ്ങിയിരിക്കുന്നു.

ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറല്ലയെന്നതിന്റെ പേരില്‍ തെലുങ്കില്‍ നിന്നുള്ള ഓഫറുകള്‍ ആദ്യമൊക്കെ നിരസിച്ച ഭാവന തെലുങ്ക് സിനിമക്ക് കല്പിച്ച വിലക്ക് ഒടുവില്‍ പിന്‍വലിച്ചിരിക്കുകയാണ്. പ്രതിഫലത്തിന്റെ കനം കൂടുമ്പോള്‍ തെലുങ്കില്‍ പോയി ഇത്തിരി ശരീരപ്രദര്‍ശനം നടത്തുന്നതില്‍ ഭാവന മാത്രമെന്തിന് മടിക്കണം?

ആദ്യചിത്രത്തില്‍ തന്നെ ഭാവനയുടെ കിടിലന്‍ പ്രകടനം പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം. ഈ ചിത്രത്തില്‍ ഒരു ബലാത്സംഗ രംഗത്തില്‍ ഭാവന അഭിനയിക്കുന്നുണ്ട്. കടപ്പുറത്തു വച്ച് വില്ലന്‍ നായികയെ ബലാത്സംഗം ചെയ്യുന്ന രംഗത്തിലാണ് ഭാവന പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താത്ത വിധം അഭിനയിച്ചിരിക്കുന്നത്.

പക്ഷേ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍ ഭാവനയെ ചൊടിപ്പിക്കുന്ന സംഭവമുണ്ടായി. ഭാവനയെ ബലാത്സംഗം ചെയ്യുന്ന രംഗം ചിത്രീകരിക്കുന്നുവെന്നറി‍ഞ്ഞ് ഒരു ജനക്കൂട്ടം തന്നെ ഷൂട്ടിംഗ് സ്ഥലത്ത് തടിച്ചുകൂടി. അവരുടെ കമന്റുകള്‍ കേട്ട് ഭാവന പൊറുതിമുട്ടി. വെള്ളിത്തിരയില്‍ മാത്രമേ പ്രേക്ഷകരെ രസിപ്പിക്കാനാവൂ, വെള്ളിത്തിരയിലെ ചൂടന്‍ രംഗങ്ങള്‍ കാണികള്‍ക്ക് നേരില്‍ കാട്ടിക്കൊടുക്കാനാവില്ലെന്ന് ഭാവന നയം വ്യക്തമാക്കിയതോടെ ഷൂട്ടിംഗ് കാണാനെത്തിയവരെ അവിടെ നിന്നും മാറ്റി. അതിന ശേഷം മാത്രമാണ് ഭാവന ആ രംഗത്തില്‍ അഭിനയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X