»   »  ഭാവനയും ദിലീപും തമ്മില്‍ തെറ്റി?

ഭാവനയും ദിലീപും തമ്മില്‍ തെറ്റി?

Posted By:
Subscribe to Filmibeat Malayalam

നമ്മള്‍ എന്ന ചിത്രത്തിലെ പരിമളമെന്ന കഥാപാത്രമായി മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ച ഭാവനയ്ക്ക് കുറേ മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദിലീപിനൊപ്പം ഭാവന ചെയ്ത ചിത്രങ്ങളെല്ലാം മികച്ച ഹിറ്റുകളായിരുന്നു. എന്നാല്‍ ഭാവനയുടേതായി ഒരു ചിത്രം മലയാളത്തിലുണ്ടോയെന്ന് ചോദിച്ചാല്‍ അതിനുള്ള ഭാഗ്യം ഇതേവരെ താരത്തിന് കൈവന്നിട്ടില്ല. നായകപ്രാധാന്യമുള്ള ചിത്രങ്ങളില്‍ ചില്ലറ പ്രാധാന്യമുള്ള നായികയായിട്ടാണ് മിക്കപ്പോഴും ഭാവന അഭിനയിച്ചിട്ടുള്ളത്. ദിലീപ്-ഭാവന കെമിസ്ട്രി മലയാളത്തില്‍ ക്ലിക്കായിട്ടുള്ള കാര്യമാണ്. സിഐഡി മൂസ മുതലുള്ള ചിത്രങ്ങളെടുത്താല്‍ ഇത് മനസിലാകും.

എന്നാല്‍ ഇപ്പോള്‍ ഭാവനയെ ഏറ്റവും വേദനിപ്പിക്കുന്നകാര്യം ദിലീപുമായുള്ള സൗന്ദര്യ പിണക്കമാണ്. ചില തെറ്റിദ്ധാരണകളുടെ പേരില്‍ ദിലീപിന് ഇപ്പോള്‍ ഭാവനയോട് വലിയ അടുപ്പമില്ലത്രേ. നല്ല സുഹൃത്തുക്കളായിരുന്നു ഇവര്‍ ഇപ്പോള്‍ കണ്ടാല്‍ മിണ്ടാത്തവരായി മാറിയിരിക്കുകയാണ്. ഇക്കാര്യം സത്യമാണെന്ന് ഭാവന സമ്മതിക്കുന്നുണ്ട്. പക്ഷേ എന്താണ് പിണക്കത്തിന്റെ കാരണമെന്ന് ഭാവന പറയില്ല. ഈ പിണക്കം കാരണം അടുത്തകാലത്ത് പ്രഖ്യാപിക്കപ്പെട്ട ചില ദിലീപ് ചിത്രങ്ങളില്‍ ഭാവനയ്ക്ക് റോളുകള്‍ ലഭിച്ചില്ല. ദിലീപുമായി തെറ്റിലാണെങ്കിലും മഞ്ജു വാര്യരുമായി ഭാവന നല്ല അടുപ്പത്തിലാണത്രേ. ഇതും ദിലീപിന്റെ ഇഷ്ടക്കേടിന് കാരണമാണെന്നാണ് കേള്‍ക്കുന്നത്.

ഏറെക്കാലത്തിന് ശേഷം ഭാവനയ്ക്ക് അഭിനയപ്രാധാന്യമുള്ള ഒരു വേഷം ലഭിച്ചിട്ടുണ്ട്. ഹരിഹരന്‍-എംടി ടീം ഒരുക്കുന്ന ഏഴാമത്തെ വരവാണ് ചിത്രം. ഇതിലെ നായിക കഥാപാത്രം ഭാവനയെന്ന നടിയുടെ ഏറ്റവും നല്ല കഥാപാത്രമായിരിക്കുമെന്നാണ് കേള്‍ക്കുന്നത്. ഹരിഹരനെ പോലെയുള്ള ഒരു സംവിധായകന്‍ തന്നെ നായികയാക്കിയെന്നതുതന്നെ ഭാവനയെ സംബന്ധിച്ച് വലിയ സന്തോഷമാണ്. ഈ ചിത്രം പുറത്തിറങ്ങുന്നതോടെ നായകന്റെ നിഴലായിക്കഴിയുന്ന നായിക വേഷങ്ങൡ നിന്നും തനിയ്ക്ക് മോചനം ലഭിയ്ക്കുമെന്ന വിശ്വാസത്തിലാണ് ഭാവന.

English summary
Reports says that actress Bhavana and Dileep are not in a talking terms because of some misunderstandings

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam