96ന്റെ കന്നഡ റീമേക്കില്‍ തിളങ്ങി ഭാവന! താരത്തിന്റെ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍! കാണൂ

By Midhun Raj

വിജയ് സേതുപതിയും തൃഷയും ഒന്നിച്ച 96 കഴിഞ്ഞ വര്‍ഷം വലിയ വിജയം നേടിയ സിനിമകളിലൊന്നായിരുന്നു. സി പ്രേംകുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യത ലഭിച്ചു. മക്കള്‍സെല്‍വന്റെയും തൃഷയുടെയും പ്രകടനംകൊണ്ടായിരുന്നു സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ സിനിമയായിരുന്നു 96.

ആദ്യം മുതല്‍ അവസാനം വരെ ഒരു നൊസ്റ്റാള്‍ജിക്ക് ഫീല്‍ തന്ന ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചോടു ചേര്‍ക്കുകയും ചെയ്തു. 96ന്റെ കന്നഡ റീമേക്കിനെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്. ജാനുവായി ഭാവന വേഷമിടുന്ന ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. സിനിമയുടെതായി പുറത്തിറങ്ങിയ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

96ന്റെ കന്നഡ പതിപ്പ്

96ന്റെ കന്നഡ പതിപ്പ്

തമിഴില്‍ വലിയ വിജയമായ 96ന്റെ കന്നഡ, തെലുങ്ക് റീമേക്കുകളാണ് അണിയറയില്‍
ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. 96ന്റെ കന്നഡ റീമേക്കിന് 99 എന്നാണ് പേരിട്ടിരിക്കുന്നത്. ഭാവന തൃഷയുടെ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ കന്നഡത്തിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷാണ് നായകവേഷത്തില്‍ എത്തുന്നത്. 96ന്റെ റീമേക്കില്‍ ജാനുവായി ഭാവന എത്തുന്ന വിവരം നേരത്തെ ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. ചിത്രത്തില്‍ അഭിനയിക്കുന്ന വിവരം താരം തന്നെ പങ്കുവെച്ചതോടെയാണ് ആരാധകരില്‍ പ്രതീക്ഷകള്‍ വര്‍ധിച്ചത്.

ജാനുവായി ഭാവന

ജാനുവായി ഭാവന

മലയാളത്തിനു പുറമെ കന്നഡത്തിലും നിരവധി ആരാധകരുളള താരമാണ് ഭാവന. മലയാള ചിത്രങ്ങള്‍ ചെയ്യുന്ന സമയത്ത് തന്നെ ഭാവന ധാരാളമായി കന്നഡ സിനിമകളും ചെയ്യാറുണ്ടായിരുന്നു. കന്നഡത്തിനു പുറമെ തെലുങ്ക്,തമിഴ് സിനിമകളിലും നിരവധി ആരാധകരുണ്ട് ഭാവനയ്ക്ക്. 99നിലെ നായകന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയതിനു പിന്നാലെയായിരുന്നു ഭാവനയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നത്. തൃഷ മഞ്ഞ കുര്‍ത്ത അണിഞ്ഞാണ് എത്തിയതെങ്കില്‍ ഭാവന കറുത്ത വസ്ത്രം ധരിച്ചാണ് എത്തുന്നത്.

തമിഴ് പതിപ്പില്‍ നിന്നും മാറ്റങ്ങളോടെ

തമിഴ് പതിപ്പില്‍ നിന്നും മാറ്റങ്ങളോടെ

പ്രീതം ഗബ്ബിയാണ് 96ന്റെ കന്നഡ റീമേക്ക് സംവിധാനം ചെയ്യുന്നത്. രാമു എന്റര്‍പ്രൈസിന്റെ ബാനറില്‍ രാമു ചിത്രം നിര്‍മ്മിക്കുന്നു. തമിഴ് പതിപ്പില്‍ നിന്നും ചെറിയ ചില മാറ്റങ്ങളോടെയാണ് സിനിമ കന്നഡത്തിലേക്ക് എത്തുന്നത്. സന്തോഷ് റായ് പാത്‌ജേ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് അര്‍ജുന്‍ ജന്യയാണ് സംഗീതമൊരുക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളതെന്ന് അറിയുന്നു.

പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍

പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍

സിനിമ റിലീസിങ്ങിനൊരുങ്ങുന്നതിനിടെയാണ് ചിത്രത്തിന്റെ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നത്. ഗണേഷിന്റെയും ഭാവനയുടെയും കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടുളള ചിത്രങ്ങളായിരുന്നു പുറത്തിറങ്ങിയിരുന്നത്. ഗണേഷിന്റെയും ഭാവനയുടെയും ഫാന്‍സ് പേജുകളിലായിരുന്നു സിനിമയുടെ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ വന്നിരുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ഇരുവരുടെയും സിനിമയ്ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ചിത്രങ്ങള്‍ കാണൂ

കാണൂ

കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X