ഭാവനയുടെയും നവീന്റെയും ജീവിതത്തില്‍ പുതിയ അതിഥി, വൈറലായി ചിത്രം
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടി ഭാവന. നമ്മള്‍ എന്ന കമല്‍ ചിത്രത്തിലൂടെ അരങ്ങേറിയ താരം വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചത്. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളുടെ നായികയായും ഭാവന തിളങ്ങിയിരുന്നു. നായികയായും സഹനടിയായുമെല്ലാം സിനിമയില്‍ സജീവമായിരുന്ന താരമാണ് ഭാവന. നവീനുമായുളള വിവാഹ ശേഷം കന്നഡ ഇന്‍ഡസ്ട്രിയിലാണ് നടി കൂടുതല്‍ അഭിനയിക്കുന്നത്.
ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
മലയാളത്തില്‍ പൃഥ്വിരാജ് നായകനായ ആദം ജോണിലാണ് ഭാവന ഒടുവില്‍ അഭിനയിച്ചത്. പിന്നാലെ കന്നഡ സിനിമകളിലാണ് നടിയെ എല്ലാവരും കൂടുതലായി കണ്ടത്. കൈനിറയെ ചിത്രങ്ങളാണ് കന്നഡത്തില്‍ നടിയുടെതായി ഒരുങ്ങുന്നത്. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് താരം.

ഭാവനയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. ഭര്‍ത്താവ് നവീനൊപ്പമുളള ചിത്രങ്ങളും ഭാവന ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. 2018ലാണ് ഭാവനയും നവീനും വിവാഹിതരായത്. സിനിമാ ലോകവും സുഹൃത്തുക്കളും ഒന്നടങ്കം നടിയുടെ വിവാഹം ആഘോഷമാക്കി മാറ്റിയിരുന്നു. കന്നഡത്തിലെ അറിയപ്പെടുന്ന നിര്‍മ്മാതാവും നടനുമാണ് നവീന്‍.

വിവാഹ ശേഷവും ഭാവനയ്ക്ക് സിനിമയില്‍ അഭിനയിക്കുന്നതില്‍ കട്ട സപ്പോര്‍ട്ടുമായി നവീനൊപ്പമുണ്ട്. അതേസമയം ഭാവനയുടെതായി വന്ന പുതിയ വിശേഷം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുതിയ ബെന്‍സ് സ്വന്തമാക്കിയിരിക്കുകയാണ് താരദമ്പതികള്‍. ബെന്‍സിന് മുന്നില്‍ താക്കോല്‍ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഭാവനയെയും നവീനെയും പുതിയ ചിത്രത്തില്‍ കാണാം.

ഭാവനയുടെ ആരാധക ഗ്രൂപ്പുകളിലും മറ്റുമാണ് ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നത്. നിരവധി പേരാണ് ഭാവനയ്ക്കും നവീനും ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്. മുന്‍പ് കൂട്ടുകാരിക്കള്‍ക്കൊപ്പമുളള ഭാവനയുടെ ചിത്രങ്ങളും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു, അടുത്തിടെയാണ് ഭാവനയും നവീനും തങ്ങളുടെ മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.

അന്ന് നവീനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് നടി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളിലും അഭിനയിച്ചിട്ടുളള താരമാണ് ഭാവന. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളുടെ സിനിമകളിലെല്ലാം ഭാവന അഭിനയിച്ചു. തമിഴ്, കന്നഡ സിനിമകളിലൂം സൂപ്പര്‍താര ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ നടി എത്തിയിരുന്നു.
Recommended Video

പുനീത് രാജ്കുമാറിന്റെ നായികയായി ജാക്കി എന്ന ചിത്രത്തിലൂടെയാണ് നടി കന്നഡത്തില്‍ എത്തിയത്. സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. പിന്നാലെ കന്നഡത്തിലെ സൂപ്പര്‍താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കുമൊപ്പം എല്ലാം ഭാവന അഭിനയിച്ചു. അതേസമയം ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയത്. ബജ്‌റംഗി 2, ഗോവിന്ദ ഗോവിന്ദ, ശ്രീകൃഷ്ണ അറ്റ് ജിമെയില്‍.കോം എന്നിവയാണ് ഭാവനയുടെ പുതിയ കന്നഡ സിനിമകള്‍.


Click it and Unblock the Notifications