പൊലീസ് ഉദ്യോഗസ്ഥയായി ഭാവന
മലയാളത്തില്‍ നിന്നും തമിഴകത്തെത്തി അവിടെനിന്നും തെലുങ്കിലേയ്‌ക്ക് ചുവടുവച്ച് അവിടെയും ശ്രദ്ധനേടിയ നടി ഭാവന പൊലീസ് വേഷമണിയുന്നു.
തെലുങ്കിലെ ആദ്യ ചിത്രമായ 'ഒന്‍താരി'യ്‌ക്കു പിന്നാലെയെത്തുന്ന 'ഹീറോ' എന്ന ചിത്രത്തിലാണ് ഭാവന ഒരു കര്‍ക്കശക്കാരിയായ പൊലീസ് ഉദ്യോഗസ്ഥയുടെ വേഷമണിയുന്നത്. തെലുങ്കിലെ പ്രമുഖ താരം നിതിന്‍ ആണ് ചിത്രത്തില്‍ ഭാവനയുടെ നായകനാകുന്നത്.
മുഴുനീള ഹാസ്യചിത്രമായ 'ഹീറോ'യുടെ സംവിധാനം നിര്‍വ്വഹിക്കുന്നത് പ്രമുഖ സംവിധായകനായ ജി.വി സുധാകര്‍ ആണ്. ചിരഞ്‌ജീവിയുടെ ബന്ധുവായ മന്‍ഗിം രമേശ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂണ്‍ അവസാനത്തോടെ ഹൈദരാബാദില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
'ഒന്‍താരി'യുടെ വന്‍ വിജയത്തിനുശേഷം ഭാവനയ്‌ക്ക് തെലുങ്കില്‍ ഒട്ടേറെ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. വിനയ്‌യുടെ നായികയായി അഭിനയിച്ച 'ജയം കൊണ്ടേന്‍' ആണ് തമിഴില്‍ ഭാവനയുടേതായി പ്രദര്‍ശനത്തിനെത്താനിരിക്കുന്ന ചിത്രം.
മലയാളത്തില്‍ ചലച്ചിത്രതാരസംഘടനയായ അമ്മയൊരുക്കുന്ന 'ട്വന്റിട്വന്റി' എന്ന ചിത്രത്തിന് പുറമെ സംവിധായകരായ ഷാഫി, ബിജു എന്നിവര്‍ സംവിധാനം ചെയ്യുന്ന രണ്ടു ചിത്രങ്ങളിലും ഭാവന അഭിനയിക്കുന്നുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
ഭാവനയുടെ ചിത്രങ്ങള്


Click it and Unblock the Notifications