twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാവനയുടെയും നവീന്‌റെയും വിവാഹ നിശ്ചയ വാര്‍ഷികം, ചിത്രങ്ങള്‍ പങ്കുവെച്ച് നടി

    By Prashant V R
    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഭാവന. വിവാഹ ശേഷം കന്നഡ സിനിമയില്‍ സജീവമായ താരത്തിന്‌റെ എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. സിനിമാ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് നടി. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2018ലായിരുന്നു കന്നഡ നിര്‍മ്മാതാവും നടനുമായ നവീനുമായുളള ഭാവനയുടെ വിവാഹം നടന്നത്. സിനിമാ ലോകവും സുഹൃത്തുക്കളുമെല്ലാം ഇവരുടെ വിവാഹ ചടങ്ങുകള്‍ ആഘോഷമാക്കി മാറ്റിയിരുന്നു.

    bhavana-naveen

    അതേസമയം 2017 മാര്‍ച്ച് ഒമ്പതിനായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. വിവാഹ നിശ്ചയ വാര്‍ഷികത്തില്‍ നടിയുടെതായി വന്ന പുതിയൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു, വിവാഹ നിശ്ചയ ദിവസം എടുത്ത ചിത്രങ്ങള്‍ വീണ്ടും പങ്കുവെച്ചാണ് ഭാവന എത്തിയത്. ഭാവനയുടെ തൃശ്ശൂരിലെ വീട്ടില്‍ വെച്ചായിരുന്നു ഇവരുടെ എന്‍ഗേജ്‌മെന്റ് നടന്നത്. തുടര്‍ന്ന് പത്ത് മാസങ്ങള്‍ക്ക് ശേഷം 2018 ജനുവരി 22ന് ഇവരുടെ വിവാഹം നടന്നു.

    ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

    അടുത്തിടെയായിരുന്നു മൂന്നാം വിവാഹ വാര്‍ഷികവും ഭാവനയും നവിനും ആഘോഷിച്ചത്. അന്നും ഭര്‍ത്താവിനൊപ്പമുളള മനോഹര ചിത്രങ്ങള്‍ നടി പങ്കുവെച്ചിരുന്നു. അതേസമയം കന്നഡത്തിലാണ് ഇപ്പോള്‍ ഭാവനയുടെ കൂടുതല്‍ സിനിമകളും വരുന്നത്. ഇന്‍സ്‌പെക്ടര്‍ വിക്രം ആണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം. മുന്‍പ് 96ന്റെ കന്നഡ പതിപ്പായ 99ല്‍ തൃഷയുടെ റോളില്‍ ഭാവന എത്തിയിരുന്നു. ഗണേഷ് ആയിരുന്നു കന്നഡ പതിപ്പില്‍ വിജയ് സേതുപതിയുടെ റോളില്‍ അഭിനയിച്ചത്. ബജ്‌റംഗി 2, ഗോവിന്ദ ഗോവിന്ദ, ശ്രീകൃഷ്ണ അറ്റ് ജിമെയില്‍.കോം തുടങ്ങിയവയാണ് ഭാവനയുടെ പുതിയ സിനിമകള്‍.

    Read more about: bhavana
    English summary
    Bhavana Celebrated Her Third Engagement Anniversary With Naveen, Pictures Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X