»   » ഭാവന വിവാഹം കഴിക്കുന്നില്ലേ?

ഭാവന വിവാഹം കഴിക്കുന്നില്ലേ?

Posted By:
Subscribe to Filmibeat Malayalam

ഭാവനയുടെ വിവാഹം ഉടന്‍ ഉണ്ടാകുമോ എന്നാണ് മലയാള സിനിമയില്‍ വനിതാ നടിമാരുടെ ഇടയിലെ വലിയ ചോദ്യം. എന്നാല്‍ അതിന് കൃത്യമായ ഉത്തരം നല്‍കേണ്ട ഭാവന അവിടെയും ഇവിടെയും തൊടാതെ ഒഴിഞ്ഞുമാറുകയാണ്. ചെറിയ കാര്യങ്ങള്‍ പോലും ഞാന്‍ പ്ലാന്‍ ചെയ്തിട്ടു നടക്കുന്നില്ല. അപ്പോള്‍ പിന്നെ വിവാഹം പോലെയുള്ള വലിയ കാര്യങ്ങള്‍ പ്ലാന്‍ ചെയ്തിട്ടു കാര്യമുണ്ടോ എന്നാണ് വിവാഹത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് താരത്തിന്റെ മറുചോദ്യം

എന്തായാലും ഭാവന ഒരുകാര്യം ഉറപ്പു പറയുന്നു വിവാഹം കഴിച്ചാലും സിനിമയില്‍ ഉണ്ടാകും. കല്യാണം കഴിഞ്ഞ ഉടന്‍ തന്നെ സിനിമ വേണ്ടെന്നു വയ്ക്കാന്‍ സിനിമ മോശം സംഭവവമൊന്നുമല്ലല്ലോ. ഇതെന്റെ തൊഴിലാണ്. വിവാഹത്തോടെ സിനിമ വേണ്ടെന്നു പറഞ്ഞ് കുടുംബത്തില്‍ കഴിഞ്ഞുകൂടാന്‍ താല്‍പര്യമില്ല എന്നാണ് ഭാവനയുടെ ഉറച്ച തീരുമാനം.

Bhavan

നടന്‍ രാജീവ് പിള്ളയുമായി ഭാവന പ്രണയത്തിലാണെന്നായിരുന്നു മലയാളത്തില്‍ പരന്ന ആദ്യത്തെ ഗോസിപ്പ്. താരക്രിക്കറ്റിനിടെ രണ്ടുപേരും പ്രണയത്തിലായെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും അന്ന് പാപ്പരാസികള്‍ പറഞ്ഞുപരത്തി. പിന്നീട് ഭാവനയുടെ വിവാഹം ഉടന്‍ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചു നടക്കുമെന്നായി. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമാണിതെന്നായിരുന്നു അന്ന് പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ സ്വന്തം വിവാഹത്തെക്കുറിച്ച് പാപ്പരാസികള്‍ പറയുന്നകാര്യം മാത്രമേ ഭാവനയ്ക്ക് അറിയുള്ളൂ എന്നു തോന്നുന്നു.

English summary
As Mollywood is hit by the wedding rumours, this time of front line actress Bhavana, she responds to all the news around as quite absurd.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam