ഭാവന ദിലീപിന്റെ അതിഥി
ആദ്യമായി നായികാവേഷം ലഭിച്ചത് ഒരു ദിലീപ് ചിത്രത്തിലാണ്. നമ്മളിലെ ഉപനായികാവേഷത്തിലൂടെ സിനിമയില്‍ അരങ്ങേറിയ ഭാവന സിഐഡി മൂസയിലൂടെ നായികയായി.
ഭാവനയെ ദിലീപിനൊപ്പം പിന്നീട് കണ്ടത് തിളക്കത്തിലാണ്. കാവ്യാ മാധവന്‍ നായികയായ ആ ചിത്രത്തില്‍ ഭാവനക്ക് അതിഥി വേഷമായിരുന്നു. പിന്നീട് റണ്‍വേയില്‍ ദിലീപിനൊപ്പം ഒരു ഗാനരംഗത്തില്‍ മാത്രമായി ഭാവന പ്രത്യക്ഷപ്പെട്ടു. ദിലീപിനൊപ്പം ചാന്തുപൊട്ടില്‍ വീണ്ടും അഭിനയിച്ചപ്പോഴും ഭാവനക്ക് നായികാവേഷമായിരുന്നില്ല. ഭാവന പിന്നീട് ദിലീപിന്റെ നായികയായത് ചെസ്സിലാണ്.
ഭാവന ഇന്ന് പഴയ ആളേയല്ല. തിളക്കത്തിലും റണ്‍വേയിലും അതിഥി വേഷം ചെയ്ത കാലത്തു നിന്നും ഭാവന ഏറെ വളര്‍ന്നിരിക്കുന്നു. ഇന്ന് ഭാവന തമിഴിലെ തിരക്കു പിടിച്ച നടിയാണ്. അഭിനയിക്കുന്ന ചിത്രങ്ങളില്‍ മിക്കതും ഹിറ്റ്. പെരുത്ത പ്രതിഫലം ലഭിക്കുന്ന തമിഴ് ചിത്രങ്ങളുടെ തിരക്കിനിടയില്‍ ഭാവനക്ക് മലയാളത്തില്‍ അഭിനയിക്കാന്‍ സമയം കിട്ടുന്നില്ല. കഴിഞ്ഞ വര്‍ഷം ഭാവന അഭിനയിച്ചത് ഒരേയൊരു മലയാള ചിത്രത്തില്‍ മാത്രം!
തമിഴിലെ തിരക്കു വളരെ കനത്തതാണെങ്കിലും തന്നെ ആദ്യമായി നായികായാക്കിയ താരം വിളിച്ചാല്‍ മലയാളത്തില്‍ അതിഥി വേഷം ചെയ്യാനും ഭാവന തയ്യാര്‍. ചിത്രീകരണം നടന്നുവരുന്ന ദിലീപിന്റെ മുല്ലയില്‍ ഭാവന അതിഥിതാരമായി പ്രത്യക്ഷപ്പെടുന്നുണ്ട്.


Click it and Unblock the Notifications