സഹോദരന് ഭാവനയുടെ പിറന്നാൾ സമ്മാനം!! ഹൃദയ സ്പർശിയായ ആ കുറിപ്പ് വൈറൽ...

മലയാളി പ്രേക്ഷകരുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട നടിയാണ് ഭാവന. മലയാളി താരമാണെങ്കിലും തെന്നിന്ത്യൻ ചിത്രങ്ങളിലാണ് ഭാവന സജീവം. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഇൻസ്റ്റഗ്രാമിലൂടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്.

bhavana

ഇപ്പോഴിത സഹോദരന് പിറന്നാൾ ആശംസ നേർന്ന് താരം. ഇൻസ്റ്റഗ്രാമിലൂടെയാണ് സഹോദരൻ ജയദേവിന് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. ബാല്യകാല ചിത്രത്തിനോടൊപ്പം ഒരു ഹൃദയസ്പർശിയായ കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. നിന്നെപ്പോലെ ഒരു സഹോദരന്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നെങ്കില്‍ ഈ ലോകം എത്ര മികച്ചതായേനെ.... ജന്മദിനാശംസകള്‍". താരത്തിന്റെ കുറിപ്പും ചിത്രവും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

കന്നഡ സിനിമ നിർമ്മാതാവ് നവീനുമായുളള വിവാഹ ശേഷം താരം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. തൃഷ- വിജയ് സേതുപതി പ്രധാന കഥാപാത്രങ്ങളായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം 96 ന്റെ കന്നഡ പതിപ്പിൽ ഭാവനയായിരുന്നു നായികയായി എത്തിയത്. 2017 ൽ പൃഥ്വിരാജ് നായകനായി എത്തിയ ആദം ജോണാണ് ഭാവനയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം. തെന്നിന്ത്യൻ ചിത്രങ്ങളിൽ സജീവമാണ് താരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X