ആണ്‍കുട്ടിയാകാന്‍ കൊതിച്ച് ഭാവന
മലയാളത്തിലെന്നപോലെ തമിഴിലും തെലുങ്കിലും പേരെടുത്തുകഴിഞ്ഞ താരമാണ് ഭാവന. അടുത്തിടെയായി മികച്ച ഒട്ടേറെ ചിത്രങ്ങളില്‍ ഭാവന മികച്ച വേഷങ്ങള്‍ ചെയ്തുവരുന്നുണ്ട്. ഭാവനയുടേതായി അടുത്തതായി എത്താന്‍ പോകുന്ന ചിത്രം പോളി ടെക്‌നിക് ആണ്. ഒരു എസ്‌ഐയുടെ റോളിലാണ് ഭാവന ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത്. ആദ്യമായി ഒരു പോലീസ് വേഷം ചെയ്യുന്നതിന്റെ ത്രില്ലിലാണ് താരമിപ്പോള്‍. എസ്‌ഐ അശ്വതി നായര്‍ എന്ന കഥാപാത്രത്തെയാണ് ഭാവന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
മലയാളത്തില്‍ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും കന്നഡത്തിലാണ് താനിപ്പോള്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് ഭാവന പറയുന്നു. മാത്രമല്ല ഏതൊരു താരത്തെയും പോലെ തനിയ്ക്കും ചില പ്രത്യേകതരം റോളുകള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും താരം പറയുന്നു. ഇക്കൂട്ടത്തില്‍ ഭാവന അവതരിപ്പിക്കാന്‍ ഏറെയിഷ്ടപ്പെടുന്നത് ഒരു ആണ്‍കുട്ടിയുടെ വേഷമാണ്. മലയാളത്തില്‍ പല താരങ്ങളും ഇത്തരത്തില്‍ ആണ്‍വേഷം കെട്ടി അഭിനയിച്ചിട്ടുണ്ട്. അത്തരത്തിലൊരു വേഷം അവതരിപ്പിക്കാന്‍ തനിയ്ക്ക് വലിയ ആഗ്രഹമുണ്ടെന്നാണ് ഭാവന പറയുന്നത്.

കന്നഡയില്‍ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചുകഴിഞ്ഞതിന്റെ സന്തോഷവും ഭാവന മറച്ചുവെയ്ക്കുന്നില്ല. കന്നഡത്തില്‍ താന്‍ നല്ല കംഫര്‍ട്ടബിള്‍ ആണെന്നും ഭാവന പറയുന്നു. വാരിവലിച്ച് പടങ്ങള്‍ ചെയ്യാന്‍ താല്‍പര്യമില്ലെന്നും മലയാളത്തില്‍ നിന്നും കന്നഡയില്‍ നിന്നും കുറേ മികച്ച ചിത്രങ്ങള്‍ ലഭിയ്ക്കുന്നുണ്ടെന്നും താരം പറഞ്ഞു.
ജാക്കി, റോമിയോ, ടിപ്പിവാല, യാരോ കഹന്തു, മച്ചന്‍ തുടങ്ങി ഭാവന അഭിനയിച്ച കന്നഡച്ചിത്രങ്ങള്‍ പലതും വന്‍ വിജയമായിരുന്നു.


Click it and Unblock the Notifications











