ഭാവനയ്ക്ക് കൂട്ടായി നവീന്‍, താരസുന്ദരിയുടെ വിവാഹ വിശേഷങ്ങളും ചിത്രങ്ങളും കാണൂ!

By Nimisha

മലയാളികളുടെ പ്രിയപ്പെട്ട ഭാവന ഇനി നവീന്റെ ജീവിതസഖി. അഞ്ച് വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. കുടുംബത്തിലെ അപ്രതീക്ഷിത വിയോഗം കാരണമാണ് വിവാഹം നീണ്ടുപോയത്. ഇന്ന് രാവിലെ തൃശ്ശൂരില്‍ നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. സിനിമാ മേഖലയിലുള്ളവര്‍ക്ക് മാത്രമായി വൈകിട്ട് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വിരുന്ന് ഒരുക്കിയിട്ടുണ്ട്.

രാവിലെ 9.30നു തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലിക്കെട്ട്. ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണു വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. ബന്ധുക്കള്‍ക്കുള്ള വിരുന്ന് ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലും ചലച്ചിത്രമേഖലയിലുള്ളവര്‍ക്കുള്ള വിരുന്ന് വൈകിട്ട് ലുലു കണ്‍വന്‍ഷന്‍ സെന്ററിലും നടക്കും.

വിവാഹത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം സ്വകാര്യ ഹോട്ടലില്‍ നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങില്‍ രമ്യ നമ്പീശന്‍, സയനോര, ഷഫ്‌ന, ശ്രിത ശിവദാസ്, മൃദുല മുരളി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ഭാവനയുടെ വിവാഹത്തിന് ആശംസ നേര്‍ന്നു ബോളിവുഡ് നായികയും മുന്‍ ലോക സുന്ദരിയുമായ പ്രിയങ്ക ചോപ്ര വാട്ട്‌സ്ആപ് സന്ദേശമയച്ചിരുന്നു.

ഭാവന ദീര്‍ഘസുമംഗലിയായി

ഭാവന ദീര്‍ഘസുമംഗലിയായി

അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഭാവനയും നവീനും വിവാഹിതരായി. തൃശ്ശൂരില്‍ വെച്ചാണ്(22-01-2018) വിവാഹം നടന്നത്.കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഭാവനയുടെ ജന്മദേശമായ തൃശൂര്‍ വെച്ചാണ് കല്യാണം നടക്കുന്നത്. കോവിലകത്തുംപാടത്തുള്ള ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് 22ന് രാവിലെയാണ് വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുക്കുന്നത്.

മെഹന്തി ചടങ്ങിനിടയിലെ ചിത്രങ്ങള്‍

മെഹന്തി ചടങ്ങിനിടയിലെ ചിത്രങ്ങള്‍

വിവാഹത്തിന് മുന്നോടിയായുള്ള മെഹന്തി സെറിമണിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറളായിരുന്നു. മഞ്ഞ നിറത്തിലുള്ള ഗൗണില്‍ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്.

ഹരം പകരാന്‍ അടുത്ത സുഹൃത്തുക്കളും

ഹരം പകരാന്‍ അടുത്ത സുഹൃത്തുക്കളും

രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ് തുടങ്ങി മെഹന്തി ചടങ്ങിന് ഹരം പകരാന്‍ അടുത്ത സുഹൃത്തുക്കളും താരത്തിനൊപ്പമുണ്ടായിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായി

സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായി

മെഹന്തി ചടങ്ങിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വിവാഹത്തിന് മുന്‍പുള്ള ഭാവനയെ കാണാന്‍ ആരാധകര്‍ക്കും ആകാംക്ഷയായിരുന്നു.

വിവാഹം നീണ്ടുപോയതിന് പിന്നില്‍

വിവാഹം നീണ്ടുപോയതിന് പിന്നില്‍

പ്രതിശ്രുത വരനായ നവീനിന്റെ അമ്മയുടെ അപ്രതീക്ഷിത വിയോഗം കാരണമാണ് വിവാഹം ഒരു വര്‍ഷത്തേക്ക് നീട്ടി നിശ്ചയിച്ചത്. വളരെ നേരത്തെ തന്നെ എടുത്ത തീരുമാനമായിരുന്നു അതെന്ന് നേരത്തെ താരത്തിന്‍റെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.

സിനിമയില്‍ തുടരും

സിനിമയില്‍ തുടരും

വിവാഹത്തോടെ സിനിമയില്‍ നിന്നും അകലുന്ന താരങ്ങളുടെ കൂട്ടത്തില്‍ ഭാവന ഉള്‍പ്പെടില്ല എന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. വിവാഹ ശേഷവും അഭിനയം തുടരുമെന്ന് താരം വ്യക്തമാക്കിയിരുന്നു.

റോമിയോയുടെ കഥ പറയാന്‍ വന്നപ്പോള്‍ കണ്ടു

റോമിയോയുടെ കഥ പറയാന്‍ വന്നപ്പോള്‍ കണ്ടു

റോമിയോ സിനിമയുടെ നിര്‍മ്മാതാവു കൂടിയായ നവീനെ ഭാവന ആദ്യമായി കാണുന്നത് കൊച്ചിയില്‍ വച്ചാണ്. ചിത്രത്തിന്റെ കഥ പറയാനെത്തിയ നവീന്‍ സിനിമാ കാര്യങ്ങള്‍ മാത്രമേ അന്ന് സംസാരിച്ചിരുന്നുവെള്ളുവെന്ന് ഭാവന വ്യക്തമാക്കിയിരുന്നു.

അമ്മയോട് സംസാരിച്ചു

അമ്മയോട് സംസാരിച്ചു

റോമിയോ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഭാവനയുടെ അമ്മയും നവീനും അര മണിക്കൂറോളം സംസാരിച്ചിരുന്നു. എന്നാല്‍ മലയാളം അറിയാത്ത നവീനും മലയാളം മാത്രം അറിയുന്ന നവീനും എങ്ങനെ അരമണിക്കൂര്‍ സംസാരിച്ചുവെന്ന് അറിയില്ലെന്ന് താരം പറഞ്ഞിരുന്നു.

ഇതുപോലുള്ള പയ്യനായിരിക്കണം

ഇതുപോലുള്ള പയ്യനായിരിക്കണം

നവീനോട് സംസാരിച്ചതിനു ശേഷം ഇതു പോലെയുള്ള പയ്യനാണ് മകളെ കല്ല്യാണം കഴിക്കാന്‍ വരേണ്ടതെന്ന് അന്ന് അമ്മ പറഞ്ഞിരുന്നുവെങ്കിലും താന്‍ അത് കാര്യമായി എടുത്തിരുന്നില്ല.

സിനിമയെക്കുറിച്ചുള്ള സംസാരം

സിനിമയെക്കുറിച്ചുള്ള സംസാരം

തന്നെ വിളിക്കുമ്പോഴെല്ലാം നവീന്‍ സംസാരിച്ചിരുന്നത് സിനിമയെക്കുറിച്ച് മാത്രമായിരുന്നു. തിരക്കുള്ള ആളാണെങ്കിലും നല്ല സുരക്ഷിതത്വ ബോധം തരാന്‍ നവീന് കഴിഞ്ഞിരുന്നുവെന്നും ഭാവന പറയുന്നു.

സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി

സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി

തങ്ങളുടെ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറുന്നതായി ഇരുവരും തിരിച്ചറിഞ്ഞിരുന്നു. പരസ്പരം വിളിക്കാന്‍ വേണ്ടി രണ്ടുപേരും കാത്തിരിക്കുമായിരുന്നു. പക്ഷേ പ്രണയം തുറന്നു പറയാന്‍ രണ്ടു പേര്‍ക്കും മടിയായിരുന്നു.

 പ്രണയം തുറന്നു പറഞ്ഞത്

പ്രണയം തുറന്നു പറഞ്ഞത്

കന്നഡ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ ആയിരിക്കുന്ന സമയത്താണ് ഇരുവരും ഇഷ്ടം തുറന്നു പറഞ്ഞത്. താനും നവീനും പ്രണയത്തിലാണെന്ന് വീട്ടില്‍ അറിയിച്ചപ്പോള്‍ അമ്മയ്ക്ക് ഏറെ സന്തോഷമായിരുന്നു.

നമ്മളിലൂടെ തുടക്കമിട്ടു

നമ്മളിലൂടെ തുടക്കമിട്ടു

കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെയാണ് ബാവന സിനിമയില്‍ തുടക്കം കുറിച്ചത്. പരിമളമെന്ന തമിഴ് പെണ്‍കൊടിയായി മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.

നിരവധി അവസരങ്ങള്‍ ലഭിച്ചു

നിരവധി അവസരങ്ങള്‍ ലഭിച്ചു

നമ്മളിന് ശേഷം നിരവധി അവസരങ്ങളാണ് ഭാവനയെ തേടിയെത്തിയത്. മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു.

നായികയിലേക്ക് സ്ഥാനക്കയറ്റം

നായികയിലേക്ക് സ്ഥാനക്കയറ്റം

സഹനടിയായാണ് താരം തുടക്കം കുറിച്ചത്. എന്നാല്‍ പിന്നീട് മുന്‍നിര നായികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, തുടങ്ങിയവരുടെ നായികയായി മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.

തമിഴിലും തിളങ്ങി

തമിഴിലും തിളങ്ങി

ഇടയ്ക്ക് തമിഴിലേക്ക് പ്രവേശിച്ച താരം തമിഴകത്തും തിളങ്ങി. മികച്ച സിനിമകളുടെ ഭാഗമാവാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു.

കന്നഡയിലേക്കും പ്രവേശിച്ചു

കന്നഡയിലേക്കും പ്രവേശിച്ചു

മലയാളത്തിനും തമിഴിനും പുറമെ കന്നഡ സിനിമയിലും ഭാവന അഭിനയിച്ചിരുന്നു. കന്നഡയിലെ തുടക്കമാണ് നവീനിനെ പരിചയപ്പെടാനും ആ ബന്ധം വിവാഹത്തിലേക്കും എത്താന്‍ കാരണമായത്.

മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്

മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്

ജിനു എബ്രഹാം സംവിധാനം ചെയ്ത ആദം ജോണിലാണ് ഒടുവിലായി ഭാവനയെ കണ്ടത്. പൃഥ്വിരാജായിരുന്നു ചിത്രത്തിലെ നായകന്‍. പൃഥ്വിയുടെ സഹോദര ഭാര്യയായ ശ്വേത എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്.

ആശംസകളോടെ

ആശംസകളോടെ

വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന പ്രിയതാരം ഭാവനയ്ക്കും പ്രതിശ്രുത വരന്‍ നവീനിനും ആശംസകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X