ഭാവനയും ഇന്ദ്രജിത്തും ചിരിയുടെ പുതിയ രസതന്ത്രം
മലയാളത്തില്‍ വീണ്ടുമൊരു മള്‍ട്ടി സ്റ്റാര്‍ ചിത്രം. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിതത് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ കസിന്‍സാണ് താരസാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുന്നത്. ചിത്രത്തില്‍ ഇന്ദ്രജിത്തും ഭാവനയും ജോഡികളാകുന്നു. ഇതോടൊപ്പം കുഞ്ചാക്കോ ബോബന്റെ നായികയായി തെന്നിന്ത്യന്‍ താരകം വേദിക വീണ്ടും മലയളത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. പോക്കിരിരാജ, സീനിയേഴ്‌സ, മല്ലൂസിങ് എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ വൈശാഖാണ് കസിന്‍സ് ഒരുക്കുന്നത്
മറ്റ് വൈശാഖ് ചിത്രങ്ങള്‍ പോലെ തന്നെ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രമോരുക്കുന്നത്. കുഞ്ചാക്കോബോബന്‍, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ്ജ് എന്നിവരാണ് കസിന്‍സ് ആയി എത്തുന്നത്. ഇവര്‍ നാലുപേരും നടത്തുന്ന ഒരു യാത്രയും അതിനിടയില്‍ അവര്‍ നേരിടുന്ന ചില പ്രശ്‌നങ്ങളുമാണ് ചിത്രം പറയുന്നത്. ഇവരുടെ യാത്രയ്ക്ക് പിന്നിലും ഒരു ലക്ഷ്യമുണ്ട്.

നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, പ്രദീപ് റാവത്ത് എന്നിവരുള്‍പ്പടെ 20 ല്‍ അധികം താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബിഗ് ബജറ്റ് ചിത്രമായ കസിന്‍സിന്റെ തിരക്കഥയൊരുക്കുന്നത് സച്ചി സേതുവിലെ സേതുവാണ്. ബാംഗ്ലൂര്‍, പൊള്ളാച്ചി, കൊടൈക്കനാല്‍, അതിരപ്പള്ളി, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. ചിത്രം ഡിസംബറില്‍ തീയേറ്ററുകളില്‍ എത്തും.


Click it and Unblock the Notifications











