എന്നെ കെട്ടാന്‍ ഭാവനയുടെ തലയ്ക്ക് ഓളമൊന്നുമില്ല!
ഇന്‍ എ റിലേഷന്‍ഷിപ്പെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ഫേസ്ബുക്ക് പ്രൊഫൈല്‍ മാറ്റിയപ്പോള്‍ തന്നെ പലര്‍ക്കും സംശയമായി, ആരാണവള്‍??. പലരുടെയും പേര് പറഞ്ഞുകേട്ടു. വെറുതെപോകുന്നവരെ പോലും പിടിച്ച് ഗോസിപ്പില്‍ വീഴ്ത്തുന്നവരാ നമ്മള്‍ മലയാളികള്‍. പിന്നെ ഇക്കാര്യം പറയാനുണ്ടോ.
ഭാവനയുള്‍പ്പടെയുള്ള നടിമാരുടെ പേര് ജൂഡ് ആന്റിണിയുടെ സ്റ്റാറ്റസ് ചെയ്ഞ്ചിന്റെ പൂര്‍ണരൂപമായി വിവരിക്കപ്പെട്ടു. ഒടുവിലില്‍ വിശദീകരണവുമായി ജൂഡ് ആന്റണിയ്ക്ക് തന്നെ രംഗത്തെത്തേണ്ടി വന്നു. മറ്റൊരു പോസ്റ്റിലൂടെയാണ് തന്റെ റിലേഷന്‍ഷിപ്പിനെ വളച്ചൊടിച്ചവര്‍ക്ക് മറുപടി നല്‍കിയത്.

തന്റെ എക്‌സ് ഗേള്‍ഫ്രണ്ട് അല്ല എന്ന മറുപടി ആദ്യമേ ജൂഡ് നല്‍കിയിട്ടുണ്ട്. അവര്‍ കുടുംബത്തിനൊപ്പം സമാധാനത്തോടെ കഴിയുകയാണെന്നും വെറുതെ പ്രശ്‌നമുണ്ടാക്കരുതെന്നും ജൂഡ് പറഞ്ഞു.
ഭാവനയാണോ എന്ന് ചോദിച്ചവരോട്, എന്നെ കെട്ടാന്‍ ഭാവനയ്ക്ക് തലയ്‌ക്കോളമൊന്നും ഇല്ലെന്നായിരുന്നു പ്രതികരണം. ഇപ്പോള്‍ കെട്ടാനിരിക്കുന്ന കുട്ടിയ്ക്കും ഓളമൊന്നുമില്ല. ഇനി അതില്‍ പിടിച്ചു കയറേണ്ടെന്നും ജൂഡ് ആന്റണി പറഞ്ഞു.
വാല്‍കഷ്ണം: എന്നാല്‍ പിന്നെ അധികം സസ്‌പെന്‍സ് ഇടാതെ ആളാരാണെന്ന് കൂടെ പറഞ്ഞാല്‍ പോരെ എന്നൊരു സന്ദേഹം ഇല്ലാതെയല്ല.


Click it and Unblock the Notifications











