»   » തന്നെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത സ്ത്രീ ആരാണെന്ന് അറിയാമെന്ന് ഭാവന; ആരാണവര്‍ ?

തന്നെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത സ്ത്രീ ആരാണെന്ന് അറിയാമെന്ന് ഭാവന; ആരാണവര്‍ ?

By: Rohini
Subscribe to Filmibeat Malayalam

ഒരു രാത്രിയില്‍ കൊച്ചിയില്‍ താന്‍ ആക്രമിയ്ക്കുപ്പെട്ട സംഭവത്തെ കുറിച്ച് വനിത മാഗസിന് നല്‍കിയ അഭിമുഖകത്തില്‍ നടി ഭാവന തന്നെ എല്ലാം വെളിപ്പെടുത്തിയിരുന്നു. തന്റെ വിദൂര ദുഃസ്വപ്‌നങ്ങളില്‍ പോലും കാണാത്ത സംഭവങ്ങളാണ് അന്ന് രാത്രി സംഭവിച്ചതെന്നാണ് നടി പറഞ്ഞത്.

ഫ്ളാറ്റില്‍ കൊണ്ടുപോകും, അവിടെ 5 പേരുണ്ട്, മയക്ക് മരുന്ന് കുത്തിവെക്കും, ബലാത്സംഗം ചെയ്യും.. ഭാവന

ഒരു സ്ത്രീ നല്‍കിയ ക്വട്ടേഷന്റെ ഭാഗമായിട്ടാണ് തന്നെ ആക്രമിയ്ക്കുന്നതെന്ന് ആക്രമികള്‍ പറഞ്ഞതായി ഭാവന വെളിപ്പെടുത്തിയിരുന്നു. അതാരാണെന്ന കാര്യത്തില്‍ വലിയ ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ നടന്നു. ആ സ്ത്രീ ആരാണെന്ന് തനിക്കറിയാമെന്ന് ഭാവന പറയുന്നു.

എനിക്കറിയാം

എന്നെ ആക്രമിയ്ക്കാന്‍ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയ ആ സ്ത്രീ ആരാണെന്ന് എനിക്കറിയാം എന്ന് ഭാവന പറഞ്ഞു. പക്ഷെ തെളിവുകള്‍ പൂര്‍ണമല്ലാത്തതിനാല്‍ പേര് പറയുന്നില്ല എന്നാണ് ഭാവന പറഞ്ഞു.

സിനിമാ ലോകത്തെ സംസാരം

ഒരു പ്രമുഖ നടിയുടെ മേക്കപ്പ് നിര്‍മിയ്ക്കുന്ന ബ്യൂട്ടീഷനായ സ്ത്രീയാണ് ഭാവനയ്‌ക്കെതിരെ ക്വട്ടേഷന്‍ നല്‍കിയത് എന്നാണ് സിനിമാ ലോകത്തെ സംസാരം. സിനിമയില്‍ സജീവമല്ലാത്ത നടിയുടെ ആവശ്യപ്രകാരമാണ് ക്വട്ടേഷന്‍ എന്നും കേള്‍ക്കുന്നു.

അന്നത്തെ സംഭവം

തന്നെ ബലമായി പിടിച്ച് വീഡിയോ എടുക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു ആക്രമികള്‍. ആക്രമിയ്ക്കുന്നതിനിടെ ഈ ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പ്രധാന വില്ലന്‍ പറഞ്ഞു. വീഡിയോ എടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഫഌറ്റില്‍ കൊണ്ടുപോയി മയക്കുമരുന്ന് കുത്തിവച്ച് ബലാത്സംഗം ചെയ്യും എന്നായിരുന്നു ഭീഷണി.

മരണത്തെ കുറിച്ച് ചിന്തിച്ചു

ശരിക്കും നിസ്സഹായയായിരുന്നു ഞാന്‍ ആ വണ്ടിയില്‍. പല രീതിയിലും അവര്‍ എന്നെ ഉപദ്രവിച്ചു. ഇതിലും ഭേദം മരണമാണെന്ന് എനിക്കപ്പോള്‍ തോന്നിപ്പോയി. എല്ലാത്തിനും ദൈവം സാക്ഷിയാണ് എന്നാണ് ഭാവന വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

English summary
Bhavana knows how is behind the attack on her
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam