അമ്മ വിളിച്ചാല്‍ ഭാവനയും വരും

By Staff

തമിഴിലെ തിരക്കു കാരണം മലയാളത്തെ കയ്യൊഴിഞ്ഞ നടിയാണ് നയന്‍താര. എന്നാല്‍ താരസംഘടനയായ അമ്മ നിര്‍മിക്കുന്ന ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ നയന്‍താര അഭിനയിക്കാമെന്നേറ്റു.

നയന്‍താരയെ പോലെ ഭാവനയെയും ഇപ്പോള്‍ മലയാളത്തില്‍ കാണാനില്ല. ഭാവന നായികയായ ഒടുവിലത്തെ മലയാള ചിത്രം ഛോട്ടാ മുംബൈ റിലീസ് ചെയ്തിട്ട് ഒരു വര്‍ഷത്തോളമായി. ആ ചിത്രത്തിനു ശേഷം മറ്റൊരു മലയാള ചിത്രത്തിനും ഭാവന ഡേറ്റ് നല്‍കിയിട്ടില്ല.

എന്നുവച്ച് അമ്മ വിളിച്ചാല്‍ ഭാവന വീണ്ടും മലയാളത്തിലേക്ക് വരാതിരിക്കുമോ? അമ്മയുടെ പുതിയ ചിത്രമായ ട്വന്റി ട്വന്റിയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ തമിഴിലെ തിരക്കുകള്‍ മാറ്റിവച്ച് ഭാവന വീണ്ടും മലയാളത്തിലെത്തുന്നു.

ഭാവനയും നയന്‍താരയും ട്വന്റി ട്വന്റിയില്‍ പ്രത്യക്ഷപ്പെടുന്നത് അതിഥി വേഷങ്ങളിലാണ്. അന്യഭാഷയിലെ തിരക്കു കാരണം ട്വന്റി ട്വന്റിയില്‍ പ്രധാന വേഷം ചെയ്യാനൊന്നും ഇവര്‍ക്ക് സമയമില്ല. മീരാ ജാസ്മിന്‍, കാവ്യാ മാധവന്‍, നവ്യാ നായര്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരാവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X