മല്ലിക സംവിധായികയാകുന്നു, നായിക ഭാവന
ദേശീയ പുരസ്‌കാര ജേതാവായ പ്രശസ്ത നായിക മല്ലിക സംവിധായികയുടെ തൊപ്പിയണിയുന്നു. കലൂര്‍ ഡെന്നീസിന്റെ പഴനിയിലെ കനകം എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഭാവനയാണ് നായികയായെത്തുന്നത്.
യമുനാ ദേവി എന്ന സിനിമാ താരത്തിന്റെ വേഷമാണ് ഭാവന അവതരിപ്പിക്കുന്നത്. യമുനാദേവിയുടെ ഡ്യൂപ്പായ കനകം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവിധായിക തന്നെയാണ്.

ഒരു അച്ചടി മാദ്ധ്യമത്തില്‍ വന്ന പഴനിയിലെ കനകം എന്ന കഥ തന്നെ വളരെയധികം സ്വാധീനിച്ചെന്നും അങ്ങനെ ഒരു തിരക്കഥാകൃത്തിന്റെ സുഹൃത്തായ തന്റെ ബിസിനസ് പങ്കാളിയുമായി ആലോചിച്ച ശേഷം ഈ കഥ സിനിമയാക്കാമെന്ന് തീരുമാനിക്കുകയായിരുന്നെന്നും മല്ലിക പറയുന്നു.
ചിത്രത്തിലെ കനകം എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പല നടികളുടെ അടുത്ത് ചെന്നിട്ടും അവരാരും ഏറ്റെടുക്കാന്‍ തയ്യാറാകാതായതോടെയാണത്രെ മല്ലിക തന്നെ ആ വേഷം ചെയ്യാന്‍ തീരുമാനിച്ചത്. ഒരു സംവിധായിക എന്ന നിലയില്‍ തന്റെ കഴിവ് ഇതുവരെ പ്രദര്‍ശിപ്പിക്കാന്‍ തനിക്കായിട്ടില്ലെന്നും അതിനാലാകാം അവര്‍ തന്റെ ചിത്രത്തില്‍ അഭിനയിക്കാത്തതെന്നാണ് മല്ലിക വിശ്വസിയ്ക്കുന്നത്.
കലൂര്‍ ഡെന്നീസ് തന്നെയാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നത്. പിന്നണിഗായിക മഞ്ജരി ഈ ചിത്രത്തിലൂടെ സംഗീത സംവിധായികയായി തുടക്കം കുറിയ്ക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റില്‍ ആരംഭിക്കും. ഒറ്റപ്പാലം, പഴനി, ചെന്നൈ എന്നിവിടങ്ങളിലായാകും ചിത്രീകരണം നടക്കുക. സിനിമയുടെ പേരോ മറ്റ് കഥാപാത്രങ്ങളെയോ തീരുമാനിച്ചിട്ടില്ല.


Click it and Unblock the Notifications











