»   » ഭാവനയും മിയയും സൗഹൃദം പങ്കുവെയ്ക്കുന്നു

ഭാവനയും മിയയും സൗഹൃദം പങ്കുവെയ്ക്കുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

പരസ്യ സംവിധായകന്‍ ജയന്‍ കെ നായര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ മിയയും ഭാവനയും സൗഹൃദം പങ്കുവെയ്ക്കുന്നു. ഹ്യൂമറിനും സൗഹൃദതേതിനും പ്രാധാന്യം കൊടുക്കുന്ന ഈ ചിത്രം ഒരു മുഴുനീള എന്റര്‍ടെയിനറായാണ് പ്രേക്ഷകരിലെത്തുക.

bhavana


കൃഷ്ണ പൂജപ്പുര തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ഒരു പ്ലാവിനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. ബേക്കറി സാധനങ്ങള്‍ തയ്യാറാക്കുന്ന ഒരു ജോലിക്കാരിയായാണ് ഭാവന എത്തുന്നത്. മിയ ഒരു എച്ച് ആര്‍ മാനേജറിന്റെ വേഷമാണ് അവതരിപ്പിക്കുന്നത്.

സൗഹൃദത്തിന്റെ ചൂടും ചുരളും വെളിപ്പെടുത്തുന്ന ഈ ചിത്രം എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഇഷ്ടമാകുമെന്ന് തിരക്കഥകൃത്ത് കൃഷ്ണ പൂജപ്പുര പറയുന്നു. നിലവില്‍ സജി സുരേന്ദ്രന്റെയും രാധകൃഷ്ണന്‍ മംഗലത്തിന്റെയും ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കുന്നതിന്റെ തിരക്കിലാണ് കൃഷ്ണ.

miya

സൗബിന്‍ സാഹിര്‍,മുകേഷ്, മുത്തുമണി, ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ചിത്രത്തന് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് എം ജയചന്ദ്രനാണ്. സെപ്തംബര്‍ 15 ന് കൊച്ചിയില്‍ വച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംങ് ആരംഭിക്കുന്നത്.

English summary
The latest entrant in the list is Hello Namaste, helmed by ad filmmaker Jayan K Nair, in which the pretty lasses of Mollywood, Bhavana and Miya George will be seen together.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam