സംയുക്ത വര്‍മ്മയും ഭാവനയും നവീനുമൊപ്പം മഞ്ജു വാര്യരും, മോണിക്കയുടെ വിവാഹ സല്‍ക്കാര ചിത്രങ്ങള്‍ കാണൂ
സംവിധായകനും നടനുമായ ലാലിന്റെ മകളുടെ വിവാഹ സല്‍ക്കാരത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി, മഞ്ജു വാര്യര്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് നവദമ്പതികളായ നവീനും ഭാവനയും തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അടുത്തിടെ വിവാഹിതരായ ഭാവനയും നവീനും തന്നെയായിരുന്നു ചടങ്ങിലെ പ്രധാന ആകര്‍ഷണം. ഭാവനയുടെ വിവാഹ സല്‍ക്കാരത്തിന് സകുടുംബം ലാല്‍ പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം.

മോണിക്ക-അലന്‍ വിവാഹം
ലാലിന്റെ മകളായ മോണിക്കയും അലനും തമ്മിലുള്ള വിവാഹം നേരത്തെ നിശ്ചയിച്ചതായിരുന്നു. നിശ്ചയത്തിനിടയിലെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

താരമായി നവദമ്പതികള്‍
അടുത്തിടെ വിവാഹിതരായ നവീനും ഭാവനയുമായിരുന്നു ചടങ്ങിലെ പ്രധാന ആകര്‍ഷണമായി മാറിയത്. ഭാവനയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബസമേതമാണ് ലാല്‍ എത്തിയത്.

മഞ്ജു വാര്യരുമുണ്ട്
വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതിനായി മഞ്ജു വാര്യരും എത്തിയിരുന്നു. ഭാവനയ്ക്കും നവീനും ഒപ്പം നവദമ്പതികളും ജീന്‍ പോള്‍ ലാലും. ചിത്രം കാണൂ.

ഇനി ഒരു സെല്‍ഫിയാവാം
എല്ലാവരും ചിരിച്ച് സെല്‍ഫിക്ക് പോസ് ചെയ്തിരിക്കുകയാണ്. ഭാവനയേയും നവീനേയും കൂടാതെ മഞ്ജു വാര്യര്‍ക്കൊപ്പം പൂര്‍ണ്ണിമയുമുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലാവുന്നു
മോണിക്കയുടെയും അലന്‍റെയും വിവാഹ സല്‍ക്കാരത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications