ഭാവനയുടേത് ഒരു വിവാഹം മാത്രമല്ല, ചില ആഘോഷങ്ങൾക്കുള്ള ചുട്ടമറുപടി കൂടിയാണ്!!

വിവാഹം നടക്കില്ല എന്ന് തത്തിലുള്ള വാർത്തകൾ വരെ ഇവർ പടച്ചു വിട്ടിരുന്നു.

By Ankitha

ആരാധകർ ഏറെ നാളായി കാത്തിരുന്ന ഒരു താരവിവാഹമായിരുന്നു ഭാവനയുടേയും നിർമാതാവായ നവീന്റേയും. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് 2018 ജനുവരി 22ാം തീയതി ഭാവനയുടെ കഴുത്തിൽ നവീൻ താലി ചാർത്തി. എന്നാൽ ഭാവനയുടേത് വെറും ഒരു താരവിവാഹം മാത്രമല്ല. ചില ആഘോഷങ്ങൾക്കുള്ള മറുപടി കൂടിയാണ് ഇത്.

bhavana

സിനിമ താരങ്ങളുടെ വിവാഹവും , പ്രണയവും, വേർപിരിയലുമെല്ലാം പരമാവധി ആഘോഷിക്കുന്നവരാണ് മാധ്യമങ്ങൾ. ഭാവനയുടെ കാര്യത്തിലും അത് തുടർന്നിരുന്നു. വിവാഹം നടക്കില്ല എന്ന് തത്തിലുള്ള വാർത്തകൾ വരെ ഇവർ പടച്ചു വിട്ടിരുന്നു. അവർ അന്ന് നടത്തിയ ആഘോഷങ്ങൾക്കുള്ള ചുട്ട മറുപടിയാണ് ഭാവന-നവീൻ വിവാഹം.

fake news

ഭാവനയുടെ പ്രതികരണം

ഭാവനയുടെ പ്രതികരണം

ഭാവനയുടെ വിവാഹത്തെ കുറിച്ച് ഒട്ടേറെ കുപ്രചരണങ്ങൾ നടന്നിരുന്നു. പുറത്തു വന്ന വാർത്തകളോട് താരവും കുടുംബവും അതിലുപരി നവീനും സമചിത്തത കൈവിടാതെയാണ് പ്രതികരിച്ചത്. ഭാവനയുടെ അച്ഛന്റെ മരണവും നവീന്റെ അമ്മയുടെ മരണവും ഇവരുടെ വിവാഹം നീട്ടിക്കൊണ്ടു പോയി. ഇതു നടിയും കുടുംബവും പല പ്രാവശ്യം അറിയിച്ചതായിരുന്നു. എന്നാലും ചിലർ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു കൊണ്ടിരുന്നു.

വിവാഹം മാറ്റിവെച്ചു

വിവാഹം മാറ്റിവെച്ചു

ഭാവനയുടെ വിവാഹം ഒക്ടോബറിൽ നടക്കാതെ വന്നപ്പോഴാണ് താരത്തിനെതിരെ വ്യാജ വാർത്തകൾ പടച്ചു വിട്ടത്. നവീൻ അമ്മ മരിച്ചിട്ട് ഒരു വർഷം തികയാത്തതിനാലാണ് വിവാഹം അന്ന് നീട്ടിവെച്ചത്. എന്നാൽ ജനുവരി 22 ാം തീതയിയോട് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്ക് ചുട്ടമറുപടിയാണ് ലഭിച്ചിരിക്കുന്നത്.

വിവാഹം ക്ഷേത്രത്തിൽ

വിവാഹം ക്ഷേത്രത്തിൽ

തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ വെച്ചാണ് ഭാവനയുടേയും നവീന്റേയും വിവാഹം നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. ബോളിവുഡ് നായിക പ്രിയ പ്രിയങ്ക ചോപ്ര ഉൾപ്പെടെയുള്ള നിരവധി താരങ്ങൾ ഭാവനയ്ക്ക് ആശംസകൾ അറിയിച്ചു രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ആറു വർഷമായി ഭാവനയും - നവീനും അടുത്ത സുഹൃത്തുക്കളാണ്.

മാസ് ലുക്കിൽ ഭാവന

മാസ് ലുക്കിൽ ഭാവന

മേക്ക് ഓവർ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒരു താരം കൂടിയാണ് ഭാവന. വിവാഹ ദിനത്തിൽ വധുവായി അണിഞ്ഞൊരുങ്ങിയ ഭാവനയെ അത്ര വേഗം ആരും മറക്കില്ല. മലയാളത്തിലെ മുൻനിര നായികമാരെ വെല്ലുന്ന ഭംഗിയുണ്ടായിരുന്നു വിവാഹ ദിവസം ഭാവനയ്ക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X