മെഹന്തിയിട്ട് ഭാവന കല്യാണത്തിന് ഒരുങ്ങുന്നു, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
താരസുന്ദരി ഭാവനയുടെ വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരിക്കുന്നു. വിവാഹത്തിനു മുമ്പുള്ള മെഹന്തി സെറിമണിയുടെ ചിത്രങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയകളിലെത്തി കഴിഞ്ഞു. മഞ്ഞനിറത്തിലുള്ള അടിപൊളി ഗൗണിലാണ് തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം ഫോട്ടോ ഷൂട്ടിനെത്തിയത്.

കന്നഡ സിനിമാ നിര്‍മാതാവായ നവീനുമായാണ് ഭാവനയുടെ കല്യാണം. നടിയുടെ സഹോദരന്‍ പുറത്തുവിട്ട സോഷ്യല്‍ മീഡിയ പോസ്റ്റില്‍ നിന്നാണ് ജനുവരി 22നാണ് വിവാഹമെന്ന് വ്യക്തമായത്.

ഭാവനയുടെ ജന്മദേശമായ തൃശൂര്‍ വെച്ചാണ് കല്യാണം. കോവിലകത്തുംപാടത്തുള്ള ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് 22ന് രാവിലെയാണ് വിവാഹം. മുഹൂര്‍ത്തം 10.30നും 11.30നും ഇടയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുക.

ലുലു കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്വീകരണപരിപാടികള്‍ ഒരുക്കിയിട്ടുള്ളത്. സിനിമാ മേഖലയിലുള്ളവരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമെല്ലാം ഈ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഭാവന കുറഞ്ഞ കാലം ഒട്ടേറെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ നായികയായി. ഭാവന അഭിനയിച്ച റോമിയോ എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു വിവാഹം കഴിയ്ക്കാന്‍ പോകുന്ന നവീന്‍. നാലുവര്‍ഷത്തോളം നീണ്ട സൗഹൃദവും പ്രണയവും വിവാഹത്തിലെത്തുകയായിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ തൃശൂരില്‍ വെച്ചാണ് വിവാഹ നിശ്ചയച്ചടങ്ങുകള്‍ നടന്നത്. നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ വേണ്ടി വിവാഹം നീട്ടിവെച്ചതായിരുന്നു. പൃഥ്വിരാജ് നായകനായി അഭിനയിച്ച ആദം ജോണിലാണ് ഭാവന അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്.


Click it and Unblock the Notifications