പ്രണയം വിവാഹത്തിലെത്തുമെന്ന് ഭാവനയ്ക്ക് ഉറപ്പില്ല!
പെണ്ണുങ്ങള്‍ക്ക് പറ്റാത്ത മേഖലയാണ് സിനിമയെന്ന് പലരും പറയാറുണ്ട്. സിനിമാരംഗത്ത് എത്തുന്ന സ്ത്രീകളെല്ലാം മോശക്കാരികളായിരിക്കുമെന്നൊരു അടിസ്ഥാനമില്ലാത്ത വിശ്വാസവും പലരും സൂക്ഷിയ്ക്കുന്നുണ്ട്. പലചിത്രതാരങ്ങളുടെയും വിവാഹബന്ധങ്ങള്‍ പ്രശ്‌നത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ സിനിമാലോകത്തിനാണ് പഴികേള്‍ക്കാറുള്ളത്. നല്ല പെണ്‍കുട്ടികള്‍ക്കും വിവാഹിതകള്‍ക്കുമൊന്നും പറ്റാത്ത മേഖലയാണിതെന്ന വിശ്വാസത്തില്‍ നിന്നാണ് ഇത്തരത്തിലുള്ള കമന്റുകള്‍ വരുന്നതെന്ന് ചലച്ചിത്രമേഖലയില്‍ത്തന്നെയുള്ള പലരും പറയാറുണ്ട്. നടി ഭാവനയും ഇക്കൂട്ടത്തിലാണ്.
ചലച്ചിത്രമേഖലയെന്നത് വൃത്തികെട്ടൊരു സ്ഥലമല്ലെന്നും വിവാഹം കഴിഞ്ഞാല്‍ നടിമാര്‍ സിനിമ വിടുന്നതാണ് നല്ലതെന്ന് പറയാന്‍ മാത്രം സിനിമാലോകത്തിന് പ്രശ്‌നമൊന്നുമില്ലെന്നുമാണ് ഭാവന പറയുന്നത്. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇത്തരത്തിലൊരു അഭിപ്രായപ്രകടനം നടത്തിയത്. പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രണയബന്ധമുണ്ടെന്നും എന്നാല്‍ അത് വിവാഹത്തില്‍ കലാശിക്കുമോയെന്ന് പറയാന്‍ കഴിയില്ലെന്നും ഭാവന പറയുന്നു.

പ്രണയം വിവാഹത്തിലെത്തുമെന്ന് ഭാവനയ്ക്ക് ഉറപ്പില്ല!
വിവാഹശേഷം നടിമാര്‍ സിനിമ വിടുന്നതാണ് നല്ലതെന്ന അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിനുത്തരമായിട്ടാണ് ഭാവന സിനിമാലോകത്ത് അത്രയ്ക്ക് ചീത്തയായ കാര്യങ്ങളൊന്നുമില്ലെന്ന് ഉത്തരം നല്‍കിയത്. ഏതൊരു രംഗത്തിന്റെയും നല്ലതും ചീത്തയും നമ്മുടെ നിലപാടുകളും തീരുമാനങ്ങളും അനുസരിച്ചാണെന്നും ഭാവന പറയുന്നു. തനിയ്ക്ക് ഇന്നേവരെ സിനിമയില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഭാവന പറയുന്നു.

പ്രണയം വിവാഹത്തിലെത്തുമെന്ന് ഭാവനയ്ക്ക് ഉറപ്പില്ല!
സിനിമാലോകത്ത് നിന്നുതന്നെ ഒരാളെ കണ്ടെത്തി വിവാഹം ചെയ്യുകയെന്നതില്‍ ഒരു തെറ്റുമില്ലെന്ന് ഭാവന പറയുന്നു. ഓരോരുത്തര്‍ക്കും വിവാഹത്തിന്റെയും പ്രണയത്തിന്റെയും കാര്യത്തില്‍ ഓരോ ഇഷ്ടങ്ങളുണ്ടാകും. തൊഴില്‍ അനുസരിച്ചല്ലല്ലോ നമ്മള്‍ ഒരാളെ ഇഷ്ടപ്പെടുന്നത് അയാളുടെ വ്യക്തിത്വം നോക്കിയല്ലേ- ഭാവന ചോദിയ്ക്കുന്നു.

പ്രണയം വിവാഹത്തിലെത്തുമെന്ന് ഭാവനയ്ക്ക് ഉറപ്പില്ല!
നമ്മള്‍ എന്ന ചിത്രത്തിലൂടെ വര്‍ഷങ്ങള്‍ക്ക് മുമ്പേ സിനിമയിലെത്തിയ തനിയ്ക്ക് ഇപ്പോഴും മികച്ച വേഷങ്ങള്‍ ലഭിയ്ക്കുന്നത് ഭാഗ്യമാണെന്ന് ഭാവന പറയുന്നു.

പ്രണയം വിവാഹത്തിലെത്തുമെന്ന് ഭാവനയ്ക്ക് ഉറപ്പില്ല!
ഓരോ ചിത്രത്തിലേയ്ക്ക് ക്ഷണം വരുമ്പോഴും താന്‍ അതിന്റെ സംവിധായകനാരെന്നും നിര്‍മ്മാതാവാരെന്നും ബാനറേതെന്നുമെല്ലാം കൃത്യമായി അന്വേഷിക്കാറുണ്ടെന്നും എല്ലാം നോക്കി നല്ലതെന്ന് തോന്നിയാല്‍ മാത്രമേ ചിത്രത്തിന് കരാറില്‍ ഒപ്പുവെയ്ക്കാറുള്ളുവെന്നും ഭാവന പറയുന്നു. ഇങ്ങനെ എല്ലാം ശ്രദ്ധിക്കുന്നതുകൊണ്ടാണ് വര്‍ഷത്തില്‍ താന്‍ വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രം ചെയ്യുന്നതെന്നാണ് താരം പറയുന്നത്.

പ്രണയം വിവാഹത്തിലെത്തുമെന്ന് ഭാവനയ്ക്ക് ഉറപ്പില്ല!
പതിനഞ്ചാം വയസില്‍ സിനിമയിലെത്തിയ ഭാവനയുടെ ലുക്കില്‍ ഇതുവരെ വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. ആദ്യമൊന്നും സ്റ്റൈല്‍ ഫാഷന്‍ ഇതിലൊന്നും തനിയ്ക്ക് വലിയ ബോധമില്ലായിരുന്നുവെന്നും ഇതിനെക്കുറിച്ചെല്ലാം മനസിലാക്കിത്തുടങ്ങിയശേഷമാണ് ലുക്കില്‍ വലിയ പ്രധാന്യമുണ്ടെന്ന് താന്‍ മനസിലാക്കിയതെന്നും ഭാവന പറയുന്നു. ഇപ്പോള്‍ ഞാന്‍ഫിറ്റ്‌നസ്, മേക്കപ്പ്, ഡ്രസ്സിങ്, സ്റ്റൈല്‍ ഇവയെല്ലാം വളരെ ബോധവതിയാണ്, അതുതന്നെയാണ് മാറ്റത്തിന് കാരണം- ഭാവന പറയുന്നു.

പ്രണയം വിവാഹത്തിലെത്തുമെന്ന് ഭാവനയ്ക്ക് ഉറപ്പില്ല!
ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലാണ് അനൂപും ഭാവനയും ആദ്യമായി ജോഡികളായത്. ആ ചിത്രത്തില്‍ തങ്ങളുടെ കെമിസ്ട്രി മികച്ചതായിരുന്നുവെന്നും ഒന്നിച്ചഭിനയിക്കുന്ന നടന്‍ എന്ന നില്ക്ക് അനൂപ് തനിക്ക് അങ്ങേയറ്റം കംഫര്‍ട്ടബിള്‍ ആണെന്നും ഭാവന പറയുന്നു. ആംഗ്രി ബേബീസിലും തങ്ങളുടെ കെമിസ്ട്രി വര്‍ക്ക് ചെയ്തുവെന്ന കാര്യത്തില്‍ താന്‍ സന്തുഷ്ടയാണെന്ന് ഭാവന പറയുന്നു.

പ്രണയം വിവാഹത്തിലെത്തുമെന്ന് ഭാവനയ്ക്ക് ഉറപ്പില്ല!
താനൊരാളുമായി പ്രണയത്തിലാണെന്ന് ഭാവന നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭാവന പറയുന്നത് ഈ ബന്ധം എവിടെച്ചെന്നവസാനിയ്ക്കുമെന്ന് തനിയ്ക്ക് ഒരുറപ്പുമില്ലെന്നാണ്. വിവാഹത്തില്‍ത്തന്നെ ആ ബന്ധം അവസാനിയ്ക്കുമെന്ന് ഒരു ഉറപ്പുമില്ലെന്ന് ഭാവന പറയുന്നു.

പ്രണയം വിവാഹത്തിലെത്തുമെന്ന് ഭാവനയ്ക്ക് ഉറപ്പില്ല!
അടുത്തവര്‍ഷം വിവാഹിതയാകാന്‍ എന്റെ തീരുമാനം. വിവാഹം കഴിയ്ക്കണമെന്ന് തോന്നിയാല്‍മാത്രമേ വിവാഹിതയാകൂ എന്ന് ഞാന്‍ തീരുമാനിച്ചതാണ്. ഇക്കാര്യത്തിലൊന്നും കുടുംബത്തിന്റെ നിര്‍ബന്ധമല്ല കണക്കിലെടുക്കേണ്ടത്, വിവാഹം കഴിയ്ക്കുന്നവരുടെ താല്‍പര്യങ്ങളാണ്. നമ്മള്‍ ഓരോരുത്തരും ജീവിയ്ക്കുന്നത് അവരവര്‍ക്കുവേണ്ടിയാണ്, മറ്റുള്ളവര്‍ക്ക് വേണ്ടിയല്ല- ഭാവന പറയുന്നു.

പ്രണയം വിവാഹത്തിലെത്തുമെന്ന് ഭാവനയ്ക്ക് ഉറപ്പില്ല!
രണ്ട് മലയാളചിത്രങ്ങളിലും ഒരു കന്നഡച്ചിത്രത്തിലുമാണ് ഭാവന ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











