ഭാവന തിരക്കിലാണ്

By Lakshmi

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ സഹനായികയായി വന്ന് മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ഭാവന. മലയാളചലച്ചിത്രലോകത്ത് അസിസ്റ്റന്റ് ഛായാഗ്രാഹകനായി ജോലിചെയ്തിട്ടുള്ള ജി ബാലചന്ദ്രന്റെയും പുഷ്പയുടെയും മകളായി തൃശൂരില്‍ ജനിച്ച ഭാവന കരിയറില്‍ ഇന്ന് ഏറെദൂരം പിന്നിട്ടുകഴിഞ്ഞു.

മലയാളത്തിന് പുറമേ തമിഴ് ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള ഭാവന ഇപ്പോള്‍ വീണ്ടും മലയാളത്തില്‍ സജീവമായിരിക്കുകയാണ്. ഒരുപിടി നല്ല ചിത്രങ്ങളിലാണ് ഭാവന ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

കാര്‍ത്തികയെന്ന ഭാവന

ഭാവന തിരക്കിലാണ്

കാര്‍ത്തിക മേനോന്‍ ആണ് നമ്മള്‍ എന്ന ചിത്രത്തിലെ കറുത്ത പെണ്ണായി പതിനാറാം വയസ്സില്‍ ഭാവനയായി മലയാളസിനിമാലോകത്തേയ്ക്ക് എത്തിയത്.

ഹിറ്റുകളുടെ നിര

ഭാവന തിരക്കിലാണ്

നമ്മള്‍ എന്ന ചിത്രത്തിന് ശേഷം ഭാവനയ്ക്ക് ലഭിച്ചതെല്ലാം മികച്ച അവസരങ്ങളായിരുന്നു. ക്രോണിക് ബാച്ച്‌ലര്‍, തിളക്കം, സിഐഡി മൂസ, സ്വപ്‌നക്കൂട് തുടങ്ങി 2003ല്‍ പുറത്തിറങ്ങിയ ഭാവന അഭിനയിച്ച ചിത്രങ്ങളെല്ലാം വന്‍ പ്രദര്‍ശന വിജയം നേടിയവയായിരുന്നു.

ഇടക്ക് പരാജയങ്ങള്‍

ഭാവന തിരക്കിലാണ്

സ്വപ്‌നക്കൂട് എന്ന ചിത്രത്തിന് ശേഷം ഭാവന ചെയ്ത ചിത്രങ്ങള്‍ പലതും തുടര്‍ച്ചയായി പരാജയപ്പെട്ടു. വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട്. യൂത്തഫെസ്റ്റിവല്‍, അമൃതം തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു.

ചാന്തുപൊട്ടിലൂടെ വീണ്ടും വിജയം

ഭാവന തിരക്കിലാണ്

ദിലീപിനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കിയ ചാന്തുപൊട്ട് എന്ന ചിത്രത്തിന്റെ വിജയത്തിലൂടെ ഭാവന വീണ്ടും ലൈംലൈറ്റിലെത്തി. ഈ ചിത്രത്തില്‍ ഭാവന പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്.

മമ്മൂട്ടിയ്‌ക്കൊപ്പം

ഭാവന തിരക്കിലാണ്

മമ്മൂട്ടിയ്‌ക്കൊപ്പം ഭാവന ആദ്യമായി അഭിനയിച്ചത് ക്രോണിക് ബാച്‌ലര്‍ എന്ന ചിത്രത്തിലാണ്. പിന്നീട് ട്വന്റ് ട്വന്റി എന്ന ചിത്രത്തിലും ഒന്നിച്ചെത്തി.

മോഹന്‍ലാലിന്റെ നായിക

ഭാവന തിരക്കിലാണ്

മോഹന്‍ലാലിനൊപ്പം ആദ്യമായി ഭാവന അഭിനയിച്ച ചിത്രം നരന്‍ ആയിരുന്നു. നായികയായി എത്തിയ ആദ്യ ചിത്രം ചോട്ടാ മുംബൈ ആണ്. പിന്നീട് ട്വന്റി ട്വന്റിയിലും, സാഗര്‍ ഏലിയാസ് ജാക്കിയിലുമെല്ലാം ഒന്നിച്ചഭിനയിച്ചു.

യുവതാരങ്ങള്‍ക്കൊപ്പം

ഭാവന തിരക്കിലാണ്

മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ്, ജയസൂര്യ, തുടങ്ങിയ നായകന്മാര്‍ക്കൊപ്പമെല്ലാം പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ഭാവന പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രന്‍സ് തുടങ്ങിയ നായകനടന്മാര്‍ക്കൊപ്പവും ഏറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

തമിഴകത്ത്

ഭാവന തിരക്കിലാണ്

2006ലാണ് ഭാവന തമിഴിലില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്തിരംപേസുംതടിയായിരുന്നു ചിത്രം. നരേനായിരുന്നു ചിത്രത്തില്‍ നായകന്‍. പിന്നീട് തമിഴില്‍ ഒന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴകത്തെത്തിയപ്പോള്‍ അല്‍പസ്വല്‍പം ഗ്ലാമറസാകാനും ഭാവന തയ്യാറായി.

തെലുങ്കില്‍

ഭാവന തിരക്കിലാണ്

2008ലാണ് ഭാവന തെലുങ്കില്‍ അരങ്ങേറിയത്. രണ്ട് ചിത്രങ്ങളാണ് ഭാവന തെലുങ്കില്‍ ചെയ്തത് 4 ചിത്രങ്ങളാണ്.

കന്നഡയില്‍

ഭാവന തിരക്കിലാണ്

കന്നഡയില്‍ വളരെ പെട്ടെന്ന് സ്വീകരിക്കപ്പെട്ട നായികയാണ് ഭാവന. ജാക്കി ആയിരുന്നു കന്നഡയില്‍ ഭാവനയുടെ ആദ്യ ചിത്രം. പിന്നീട് വിഷ്ണുവര്‍ധന, റോമിയോ, യാരേ കൂഗഡലി തുടങ്ങി പത്തോളം ചിത്രങ്ങള്‍ ഭാവന കന്നഡയില്‍ ചെയ്തു.

മലയാളത്തിലെ ശക്തമായ വേഷങ്ങള്‍

ഭാവന തിരക്കിലാണ്

മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറി എന്ന ചിത്രത്തിലെ ബാലാമണിയെന്ന വക്കീലിന്റെ വേഷവും പിന്നീട് ഹരിഹരന്‍ സംവിധാനം ചെയ്ത ഏഴാമത്തെ വരവ് എന്ന ചിത്രത്തിലെ ഭാനു എന്ന കഥാപാത്രവുമാണ് ഭാവന മലയാളത്തില്‍ ചെയ്തവയില്‍ ഗൗരവമേറിയ ചിത്രങ്ങള്‍.

പുത്തന്‍ ചിത്രങ്ങള്‍

ഭാവന തിരക്കിലാണ്

ആംഗ്രി ബേബീസ് ഇന്‍ ലവ്, കൂതറ, പോളി ടെക്‌നിക് തുടങ്ങിയ ചിത്രങ്ങളാണ് ഭാവനയുടേതായി പുറത്തുവരാനുള്ളത്. ആംഗ്രി ബേബീസിില്‍ അനൂപ് മേനോനാണ് ഭാവനയുടെ നായകന്‍. പോളി ടെക്‌നിക്കില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍.

പ്രണയം

ഭാവന തിരക്കിലാണ്


ഇടക്കാലത്ത് ഭാവന പ്രണത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും പലതരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒടുക്കം തനിയ്‌ക്കൊരു പ്രണയമുണ്ടെന്നുള്ള കാര്യം ഭാവന വെളിപ്പെടുത്തി. പക്ഷേ അതാരാണെന്നുള്ള കാര്യം താരം രഹസ്യമാക്കി വച്ചിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X