»   » ദിലീപ്-കാവ്യ വിവാഹത്തില്‍ എന്നെ ക്ഷണിച്ചിട്ടില്ല, അടുപ്പമുള്ളവരെ ക്ഷണിച്ചു; ഭാവന പ്രതികരിയ്ക്കുന്നു

ദിലീപ്-കാവ്യ വിവാഹത്തില്‍ എന്നെ ക്ഷണിച്ചിട്ടില്ല, അടുപ്പമുള്ളവരെ ക്ഷണിച്ചു; ഭാവന പ്രതികരിയ്ക്കുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

കാവ്യ മാധവന്‍ - ദിലീപ് വിവാഹമാണ് ഇപ്പോള്‍ മലയാള സിനിമയിലെ വിവാദ ചര്‍ച്ചാ വിഷയം. വിവാഹത്തില്‍ പങ്കെടുക്കാത്തവരൊക്കെ ദിലീപിന്റെയും കാവ്യയുടെയും ശത്രുക്കളാണെന്ന തരത്തിലാണ് സംസാരം. ഭാവന വിവാഹത്തില്‍ ക്ഷണിച്ചിട്ടും പങ്കെടുത്തില്ല എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചു.

മഞ്ജു ചേച്ചിയ്ക്ക് എന്നെ വഴക്ക് പറയാനുള്ള അവകാശമുണ്ട്; ഭാവന പറയുന്നു

എന്നാല്‍ കാവ്യ മാധവന്‍ - ദിലീപ് വിവാഹത്തിന് തനിയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ല എന്നും അതുകൊണ്ടാണ് പങ്കെടുക്കാതിരുന്നത് എന്നും പ്രമുഖ മലയാളം ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഭാവന വ്യക്തമാക്കി.

വ്യാജ വാര്‍ത്ത

കല്യാണത്തി എനിക്ക് ക്ഷണം ലഭിച്ചിട്ടില്ല. ക്ഷമിച്ചിട്ടും കാവ്യ - ദിലീപ് വിവാഹത്തിന് ഞാന്‍ പോയില്ല എന്ന തരത്തില്‍ പ്രചരിയ്ക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ഭാവന പറഞ്ഞു.

അതവരുടെ വ്യക്തിപരം

ദിലീപിന്റെയും കാവ്യയുടെയും വിവാഹം അവരുടെ വ്യക്തിപരമായ കാര്യമാണ്. എന്നെ ഒരു തരത്തിലും അത് ബാധിയ്ക്കുന്നില്ല. ഇതിനോടൊന്നും ഞാന്‍ പ്രതികരിയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും ഭാവന പറഞ്ഞു.

പരിഭവമില്ല

എന്നെ വിവാഹത്തിന് ക്ഷണിക്കണോ വേണ്ടയോ എന്ന് കാവ്യയ്ക്കും ദിലീപിനും തീരുമാനിക്കാം. അവര്‍ക്ക് അടുപ്പമുള്ളവരെ അവര്‍ വിവാഹത്തിന് ക്ഷണിച്ചു. അത് ആരൊക്കെയാകണം എന്നുള്ളത് അവരുടെ ഇഷ്ടം. എനിക്കതില്‍ പരിഭവമില്ല.

നിയമ നടപടി സ്വീകരിയ്ക്കും

ദിലീപ് മഞ്ജു വേര്‍പിരിയലിന് കാരണം താനാണെന്നും മറ്റുമുള്ള വ്യാജ വാര്‍ത്തയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് തന്റെ തീരുമാനം എന്നും ഭാവന അറിയിച്ചു.

ദിലീപിന്റെയും കാവ്യയുടെയും കല്യാണ ഫോട്ടോസിനായി

English summary
Dileep-Kavya wedding: Bhavana is totally cool with not being invited

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam