പ്രിയദര്‍ശന്‍ ചിത്രത്തില്‍ ഭാവനയുടെ ഐറ്റം നമ്പര്‍
നായികമാരൊക്കെ ഐറ്റം നമ്പറും പരീക്ഷിക്കുകാണല്ലോ. അതുകൊണ്ട് ഭാവന ഐറ്റം ഡാന്‍സുമയി എത്തുന്നു എന്ന് പറഞ്ഞാല്‍ അധികം അന്താളിക്കാനൊന്നുമില്ല. പക്ഷെ വരുന്നത്, മലയാളി നടി ഭാവനയല്ല, മലയാളികള്‍ക്കും സുപരിചിതയായ ഭാവന പനിയാണ്.
അതെ, 'വെട്ടം' എന്ന ചിത്രത്തിലൂടെ പ്രിയദര്‍ശന്‍ തന്നെ പരിചയപ്പെടുത്തിയ ഭാവന പനി വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരുന്നു. ജയസൂര്യ നായകനാകുന്ന 'ആമയും മുയലും' എന്ന ചിത്രത്തിലാണ് ഭാവന പനിയുടെ ഐറ്റം നമ്പര്‍.

ഭാവനയെ കൂടാതെ അനൂപ് മേനോനും ഒരു അതിഥി താരമായി ചിത്രത്തിലെത്തുന്നുണ്ട്. ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് അനൂപ് മേനോന്‍ അഭിനയിക്കുന്നത്. തസ്‌ക്കരന്മാര്‍ വാഴുന്ന ഒരു ഗ്രാമത്തില്‍ എത്തിപ്പെടുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത്.
തെന്നിന്ത്യന്‍ താരം പിയ ബാജ്‌പേയ് യാണ് ചിത്രത്തിലെ നായിക. പ്രിയന്‍ നേരത്തെ ചെയ്ത രണ്ട് ചിത്രങ്ങളും പരാജയമായിരുന്നു. അറബിയും ഒട്ടകവും പി മാധവന്‍ നായരും, ഗീതാഞ്ജലി എന്നീ ചിത്രങ്ങള്‍ വന്‍ പരാജയമാണ് പ്രിയന് നല്‍കിയത്.


Click it and Unblock the Notifications











