അവളെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു! പല്ലവിയായി തീര്‍ന്നത് ആസ്വദിച്ചിരുന്നു: ഭാവന

By Midhun Raj

ആസിഫ് അലി-ഭാവന കൂട്ടുകെട്ടില്‍ 2017ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു അഡൈ്വഞ്ചേഴ്‌സ്‌ ഓഫ് ഓമനക്കുട്ടന്‍. രോഹിത് വിഎസ് സംവിധാനം ചെയ്ത ചിത്രത്തിന് തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഒരു പരീക്ഷണ ചിത്രമായി പുറത്തിറങ്ങിയ സിനിമയില്‍ മികച്ച പ്രകടനമായിരുന്നു ആസിഫും ഭാവനയും കാഴ്ചവെച്ചിരുന്നത്. ഓമനക്കുട്ടനായി ആസിഫ് അലി എത്തിയ ചിത്രത്തില്‍ പല്ലവി ദേവ എന്ന കഥാപാത്രമായിട്ടാണ് ഭാവന എത്തിയത്.

bhavana-asif ali

അഡൈ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ റിലീസ് ചെയ്ത് ഇന്നേക്ക് മൂന്ന് വര്‍ഷം തികഞ്ഞിരിക്കുകയാണ്. സിനിമയെക്കുറിച്ചുളള ഭാവനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിരുന്നു. അഡൈ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനിലെ പല്ലവി തനിക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമാണെന്ന് ഭാവന പറയുന്നു.

"അഡൈ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന് മൂന്ന് വര്‍ഷം. എന്റെ എറ്റവും ഇഷ്ട കഥാപാത്രങ്ങളില്‍ ഒന്നാണ് പല്ലവി ദേവ, അവളെ ഞാന്‍ വല്ലാതെ സ്‌നേഹിക്കുന്നു. അവളായി തീര്‍ന്നത് ഞാന്‍ ആസ്വദിച്ചിരുന്നു. അന്നത്തെ നമ്മുടെ ലൊക്കേഷന്‍ തമാശകള്‍ മിസ് ചെയ്യുന്നു, ആസിഫ് അലിയെ ടാഗ് ചെയ്തുകൊണ്ട് ഭാവന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു.

ഒപ്പം അഡൈ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനിലെ ഒരു ഗാനരംഗത്തിന്റെ വീഡിയോയും ഭാവന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. മലയാളത്തില്‍ ഇറങ്ങിയ വേറിട്ടൊരു സിനിമ കൂടിയായിരുന്നു അഡൈ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍. ആദ്യം സ്വീകരിക്കപ്പെട്ടില്ലെങ്കിലും പിന്നീട് ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു സിനിമ. ആസിഫ് അലിക്കും ഭാവനയ്ക്കുമൊപ്പം അജു വര്‍ഗീസ്, സിദ്ധിഖ്, സൈജു കുറുപ്പ്, കലാഭവന്‍ ഷാജോണ്‍, രാഹുല്‍ മാധവ്, അതിഥി രവി, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

അരുണ്‍ മുരളീധരന്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഡൈ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന് പിന്നാലെ ആദം ജോണ്‍, വിളക്കുമരം എന്നീ രണ്ട് സിനിമകള്‍ മാത്രമാണ് ഭാവനയുടെതായി വന്നത്. തുടര്‍ന്ന് കന്നഡ സിനിമകളിലായിരുന്നു നടി സജീവമായിരുന്നത്. ഭാവനയുടെ മലയാളത്തിലേക്കുളള തിരിച്ചുവരവിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Read more about: bhavana asif ali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X