»   » ഭാവന മലയാള സിനിമ ഉപേക്ഷിക്കുന്നു? താന്‍ സന്തോഷവതിയാണ്, അഭിനയം തുടരുമെന്നും തുറന്ന് പറഞ്ഞ് നടി!!

ഭാവന മലയാള സിനിമ ഉപേക്ഷിക്കുന്നു? താന്‍ സന്തോഷവതിയാണ്, അഭിനയം തുടരുമെന്നും തുറന്ന് പറഞ്ഞ് നടി!!

Posted By: Teresa John
Subscribe to Filmibeat Malayalam

നമ്മള്‍ എന്ന കമല്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ സിനിമയിലെത്തിയ ഭാവന മലയാള നടിയാണെങ്കിലും തെന്നിന്ത്യന്‍ സിനിമകളിലെല്ലാം തിളങ്ങി നില്‍ക്കുന്ന നടിയാണ്. പൃഥ്വിരാജിന്റെ ആദം ജോണ്‍ എന്ന സിനിമയിലാണ് അവസാനമായി ഭാവന അഭിനയിച്ചിരുന്നത്. എന്നാല്‍ ഭാവനയുടെ അടുത്ത സിനിമ ഏതാണെന്നുള്ള ചോദ്യത്തിന്റെ മറുപടി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

ദിലീപ് കാവ്യ വിവാഹം നടക്കാന്‍ പാടില്ലായിരുന്നു! ദോഷത്തിന് പരിഹാരം വിവാഹമോചനം? ജോത്സ്യന്റെ പ്രവചനം!!

മലയാളത്തില്‍ തല്‍കാലത്തേക്ക് പുതിയ സിനിമകളൊന്നും ഏറ്റെടുത്തിട്ടില്ലെന്നും എന്നാല്‍ താന്‍ സന്തോഷവതിയാണെന്നുമാണ് ഭാവന പറയുന്നത്. ദുബായില്‍ സുഹൃത്തിന്റെ വസ്ത്ര സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു ഭാവന സിനിമ ജീവിതത്തെ കുറിച്ച് സംസാരിച്ചത്.

ദിലീപിന് തമിഴ്‌നാട്ടില്‍ പോവേണ്ടി വന്നില്ല! കമ്മാരസംഭവം നടക്കുന്നത് മലപ്പുറത്ത് നിന്നും!!!

ഭാവന പറയുന്നതിങ്ങനെ

ആദം ജോണിന്റെ റിലീസ് കഴിഞ്ഞു. എന്നാല്‍ മലയാളത്തില്‍ പുതിയ സിനിമകളൊന്നും ഏറ്റെടുത്തിട്ടില്ല. ഇപ്പോള്‍ ഇനി കരിയര്‍ പ്ലാനുകളൊന്നുമില്ലെന്നും എന്നാലും താന്‍ സന്തോഷവതിയാണെന്നും ഭാവന പറയുന്നു.

സുഹൃത്തിന്റെ കൂടെ


ദുബായില്‍ സുഹൃത്തിന്റെ വസ്ത്ര സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു ഭാവന സിനിമ ജീവിതത്തെ കുറിച്ച് സംസാരിച്ചത്. ഇത്തരത്തില്‍ നല്ലൊരു അവസരം കിട്ടിയത് ഒഴിവാക്കാന്‍ തോന്നില്ല. അത് കൊണ്ടാണ് പരിപാടിയ്‌ക്കെത്തിയതെന്നാണ് നടി പറയുന്നത്.

സിനിമ വേണ്ടെന്ന് വെക്കുവാണോ?

മലയാളത്തില്‍ സിനിമകളൊന്നും ഏറ്റെടുത്തിട്ടില്ലെന്ന് നടി പറയുന്നതിന് പിന്നില്‍ ഇനി മലയാള സിനിമയിലേക്ക് ഇല്ലാ എന്നാണോന്ന്? ആരാധകര്‍ക്ക് സംശയം ഉയര്‍ന്നിരിക്കുകയാണ്.

കുടുംബിനിയാവുന്നു

കന്നഡ നിര്‍മാതാവ് നവീനുമായി ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2018 ജനുവരിയോടെ ഇരുവരും വിവാഹിതരകാന്‍ പോവുകയാണ്. ഇരവരുടെയും വിവാഹ നിശ്ചയം ലളിതമായ രീതിയില്‍ കുടുംബക്കാര്‍ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു.

വിവാഹശേഷം


വിവാഹശേഷം സിനിമയില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് സിനിമ തന്നെയാണ്് താനെന്നും അതിനാല്‍ അത്തരമൊരു തീരുമാനം എടുക്കുന്നതിനെ കുറിച്ച് ആലോചിട്ടില്ലെന്നും ഭാവന പറയുന്നു.

സിനിമയില്‍ തുടരും...


സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തില്‍ നവീന്‍ മുന്‍പന്തിയിലാണ്. അതിനാല്‍ വിവാഹത്തിന് ശേഷവും ഭാവന സിനിമയില്‍ തന്നെ തുടരും എന്ന് മുമ്പ് പറഞ്ഞിരുന്നു.

ആദം ജോണ്‍

പൃഥ്വിരാജിന്റെ ആദം ജോണിലായിരുന്നു അവസാനമായി അഭിനയിച്ചിരുന്നത്. സിനിമ സൂപ്പര്‍ ഹിറ്റായതിനൊപ്പം ഭാവന അവതരിപ്പിച്ച ശ്വേത എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

What Happened between Bhavana And Rimi Tomy? | Filmibeat Malayalam
English summary
Bhavana, the talented actress recently made a comeback to the Malayalam movie industry after a short gap. In a recent interview given to the media, Bhavana opened up about career and marriage plans

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam