ഞാന്‍ വിവാഹത്തിന് തയ്യാര്‍: ഭാവന

By Lakshmi

കുറച്ചേറെ കാലമായി നടി ഭാവന പ്രണയത്തിലാണെന്നും വിവാഹിതയാകാന്‍ പോകുന്നുവെന്നും വാര്‍ത്തകള്‍വരാന്‍ തുടങ്ങിയിട്ട്. ഒരിടയ്ക്ക് ഭാവനയുടെ വിവാഹം കഴിഞ്ഞുവെന്നും അതല്ല അടുത്ത ദിവസങ്ങളില്‍ നടക്കുമെന്നും വരെ റിപ്പോര്‍ട്ടുകള്‍ വന്നു. വിവാഹ, പ്രണയ വാര്‍ത്തകള്‍ ഒരു പതിവായി മാറിയപ്പോള്‍ ഭാവന തന്നെ രംഗത്തെത്തി താനൊരാളുമായി പ്രണയത്തിലാണെന്നും വിവാഹം നടക്കുമ്പോള്‍ അറിയിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

bhavana

എന്തായാലും ഇപ്പോള്‍ ഭാവനയ്ക്ക് തനിയ്ക്ക് വിവാഹപ്രായമായി എന്നകാര്യം മനസിലാക്കിക്കഴിഞ്ഞുവെന്ന് തോന്നുന്നു. താന്‍ വിവാഹത്തിന് തയ്യാറായിക്കഴിഞ്ഞുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ താരം. കല്യാണം അടുത്തവര്‍ഷമുണ്ടാകും. ഇപ്പോള്‍ അതിനെക്കുറിച്ച് കാര്യമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. കല്യാണം വലിയൊരു ഉത്തരവാദിത്തമാണ്. എന്റെ മനസ് അതിനായി പാകപ്പെട്ടിരിക്കുന്നു- ഇങ്ങനെയാണ് ഭാവന പറഞ്ഞിരിക്കുന്നത്. സിനിമയുടെ കാര്യത്തില്‍ കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് വേണ്ടെന്നുവെയ്ക്കാം, പക്ഷേ വിവാഹത്തിന്റെ കാര്യം അങ്ങനെയല്ലല്ലോയെന്നൊരു ചിന്തകൂടി ഭാവന പങ്കിടുന്നുണ്ട്.

അടുത്തിടെ റിലീസായ ഭാവന അഭിനയിച്ച രണ്ട് ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അനൂപ് മേനോന്‍ നായകനായ ആംഗ്രി ബേബീസും മോഹന്‍ലാല്‍ ചിത്രമായ കൂതറയുമാണ് ഭാവനയുടെ പുതിയ ചിത്രങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X