96ന്റെ കന്നഡ പതിപ്പില്‍ ജാനുവായി ഭാവന! ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്! കാണൂ
Recommended Video

വിജയ് സേതുപതിയും തൃഷയും ഒന്നിച്ച 96 പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സിനിമ ആയിരുന്നു. റാമിന്റെയും ജാനുവിന്റെയും കഥ പറഞ്ഞ ചിത്രത്തിന് തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. അടുത്തിടെയായിരുന്നു 96ന്റെ കന്നഡ റീമേക്കിനെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തിറങ്ങിയിരുന്നത്. 99 എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.
കന്നഡത്തിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷ് നായകനാവുന്ന ചിത്രത്തില്‍ ഭാവനയാണ് നായികാ വേഷത്തില്‍ എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമുഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ ഗണേഷിന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ഫസ്റ്റ് ലുക്കായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്.

റോമിയോ എന്ന ചിത്രത്തിനു ശേഷം ഗണേഷിനൊപ്പം ഭാവന വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. പ്രീതം ഗബ്ബിയാണ് 96ന്റെ കന്നഡ റീമേക്ക് സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തമിഴിലേതു പോല സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കിയാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രമൊരുക്കുന്നത്. അര്‍ജുന്‍ ജന്യ പാട്ടുകള്‍ ഒരുക്കുന്ന സിനിമയ്ക്ക് സന്തോഷ് റായ് പതാജേ ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications