96 കന്നഡ റീമേക്കിലെ ആദ്യ ഗാനം പുറത്ത്! താരതമ്യം തുടങ്ങി ആരാധകര്‍! കാണൂ
വിജയ് സേതുപതിയും തൃഷയും ഒന്നിച്ച 96 പ്രേക്ഷകഹൃദയം കീഴടക്കിയ സിനിമയായിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമാണ് നേടിയിരുന്നത്. സിനിമയുടെ കന്നഡ പതിപ്പിന്റെ ചിത്രീകരണം അടുത്തിടെയായിരുന്നു പൂര്‍ത്തിയായിരുന്നത്. 96 കന്നഡ റീമേക്കില്‍ ഭാവനയും ഗണേഷുമാണ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത്.
99 എന്ന പേരിട്ട ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഈയടുത്തായിരുന്നു പുറത്തിറങ്ങിയിരുന്നത്. ഇപ്പോഴിതാ ഫസ്റ്റ്‌ലുക്കിനു പിന്നാലെ ചിത്രത്തിലെ ആദ്യ ഗാനവും പുറത്തിറങ്ങിയിരിക്കുകയാണ്.

പാട്ട് ഇറങ്ങിയതോടെ തമിഴ് പതിപ്പുമായി താരതമ്യം ചെയ്യുകയാണ് സിനിമാ പ്രേമികള്‍. കന്നഡ പതിപ്പിന്റെ പാട്ട് വന്നതിനു പിന്നാലെ നിരവധി ട്രോളുകളും പുറത്തുവരുന്നുണ്ട്. കന്നഡത്തിലെ പ്രമുഖ സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യ ഈണമിട്ട ഒരു ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രീതം ഗബ്ബിയാണ് ചിത്രം കന്നഡത്തില്‍ സംവിധാനം ചെയ്യുന്നത്.
അതേസമയം കന്നഡത്തിനു പുറമെ തെലുങ്കിലും 96ന് റീമേക്ക് ഒരുങ്ങുന്നുണ്ട്. ഷര്‍വാനന്ദും സാമന്ത അക്കിനേനിയുമാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. സി പ്രേംകുമാര്‍ തന്നെയാണ് ചിത്രം തെലുങ്കില്‍ സംവിധാനം ചെയ്യുന്നത്. ഗോവിന്ദ് വസന്ത തന്നെ പാട്ടുകള്‍ ഒരുക്കുന്നു.


Click it and Unblock the Notifications











