ഭാവനയെക്കുറിച്ച് സഹോദരന്‍! ഇനിയുള്ള യാത്രകളില്‍ കൂടെയുണ്ട്! നമ്മളിനിയും കൊടുങ്കാറ്റിനെ നേരിടും!

സിനിമയിലെത്തിയതിന് ശേഷം പേര് മാറ്റിയവര്‍ ഏറെയാണ്. അവരിലൊരാളാണ് ഭാവനയും കാത്തുവെന്ന കാര്‍ത്തികയാണ് സിനിമയിലെത്തിയപ്പോള്‍ ഭാവനയായി മാറിയത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങിയ താരത്തിന്റെ പിറന്നാളാണ് ശനിയാഴ്ച. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ഭാവനയ്ക്ക് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. സുഹൃത്തുക്കള്‍ മാത്രമല്ല സഹോദരന്‍മാരും കുഞ്ഞനിയത്തിക്ക് പിറന്നാളാശംസ അറിയിച്ചിട്ടുണ്ട്.

ഭാവനയുടെ കുട്ടിക്കാല ചിത്രങ്ങളും സിനിമയിലെത്തിയതിന് ശേഷമുള്ള ചിത്രങ്ങളുമൊക്കെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മഞ്ജു വാര്യരും ഗീതുമോഹന്‍ദാസുമുള്‍പ്പടെ സിനിമാലോകത്തുനിന്നും നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. സഹോദരനായ ജയദേവ് ബാലചന്ദ്രനും കുഞ്ഞനിയത്തിക്ക് പിറന്നാളാശംസ നേര്‍ന്ന് എത്തിയിട്ടുണ്ട്. കാത്തിക്ക് ആശംസയുമായി മറ്റൊരു സഹോദരനായ രാജേഷും എത്തിയിട്ടുണ്ട്.

രാജേഷിന്റെ പോസ്റ്റ്

രാജേഷിന്റെ പോസ്റ്റ്

പിറന്നാളാശംസകള്‍ കാത്തീ, വരും വര്‍ഷങ്ങള്‍ കൂടുതല്‍ വര്‍ണ്ണാഭവും കരുത്തുള്ളതുമായിരിക്കട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. പ്രതിസന്ധി ഘട്ടങ്ങളില്‍ തളര്‍ന്ന് നില്‍ക്കാതെ പുഞ്ചിരി കൊണ്ട് ശക്തമായി മുന്നേറിയ ചേച്ചിക്ക് പിറന്നാളാശംസയെന്നായിരുന്നു ഒരാളുടെ കമന്റ്. തങ്ങളുടെ കുട്ടിക്കാല ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജയദേവ് ബാലചന്ദ്രന്‍റെ കുറിപ്പ്

ജയദേവ് ബാലചന്ദ്രന്‍റെ കുറിപ്പ്

ഓ.അവൾക്കത് എളുപ്പമല്ലേ.സിനിമാ കുടുംബത്തിൽ നിന്നാണ് അവൾ വരുന്നത്, അച്ഛൻ ക്യാമറാമാൻ ആണ്. അങ്ങനെയങ്ങനെ, ആരെങ്കിലും എന്റെ അനിയത്തിയെക്കുറിച്ച് പറയുമ്പോഴെല്ലാം ഇക്കാര്യങ്ങൾ ഞാൻ പല തവണ കേട്ടിട്ടുണ്ട്.പക്ഷേ സത്യം നേരെ വിപരീതമായിരുന്നു. ഞങ്ങൾ രണ്ട് പേരും ടെലിഫിലിമിൽ ബാലതാരങ്ങളായാണ് തുടങ്ങിയത്. ശ്രീമൂലന ഗരം പൊന്നൻ ചേട്ടൻ സംവിധാനം ചെയ്ത ടെലിഫിലിം. അതിന് മുമ്പ് അച്ഛനും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കുമായി ചെറിയ രീതിയിൽ മോഡലിങ്ങൊക്കെ ചെയ്തിരുന്നു. അതിൽ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് പത്രത്തിന് വേണ്ടി ചെയ്ത ദീപം കുടയുടെ പരസ്യമെന്ന് അദ്ദേഹം പറയുന്നു.

നമ്മളിന് മുന്‍പ്

നമ്മളിന് മുന്‍പ്

ഞാൻ രണ്ട് മൂന്ന് ടെലിഫിലിമിൽ കൂടി അഭിനയിച്ച ശേഷം നിർത്തി. അവൾ സ്കൂളിലെ പരിപാടികളിലും സജീവമായി. അവതാരകയായും, ഡാൻസറായും, അനൗൺസറായും അവൾ സ്റ്റേജ് ഷോകളിൽ സജീവമായിരുന്നു. ചില പരസ്യങ്ങളും ചെയ്തു. നമ്മൾ എന്ന ചിത്രത്തിന്മുമ്പ് ബോബനും മോളിയും, ഇഷ്ടം തുടങ്ങിയ ചിത്രങ്ങളുടെ ഓഡിഷന് അവള്‍ പോയിരുന്നു. നമ്മൾ അവൾക്ക് സിനിമയിലേക്കുള്ള വാതിൽ തുറന്ന് കൊടുത്തെങ്കിലും ഇന്ന് കാണുന്ന അവളായി മാറാൻ ഒരുപാട് കഠിനമായ പരിശ്രമവും വിചാരിക്കാത്ത പ്രതിബന്ധങ്ങളും കഷ്ടതകളും അവൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

അവളുടെ നിശ്ചയദാര്‍ഢ്യം

അവളുടെ നിശ്ചയദാര്‍ഢ്യം

അവൾ ലോകത്തോട് യുദ്ധം ചെയ്തു, പ്രക്ഷുബ്ധമായ വെള്ളത്തിൽ നീന്തിക്കേറി, അവൾ സത്യമെന്ന് വിശ്വസിക്കുന്നതിന് വേണ്ടി നിലകൊണ്ടു. അവളുടെ ആ നിശ്ചയദാർഡ്യമാണ് ഇന്ന് കാണുന്ന അവളിലേക്കെത്തിച്ചത്. അവളെ പിന്തുണയ്ക്കുക മാത്രമേ ഞങ്ങൾ ചെയ്തിട്ടുള്ളൂ. 18 വർഷത്തെ സിനിമാ ജീവിതത്തിനിടയില്‍ നാല് ഭാഷകളിലായി എൺപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ഭാവന.

കട്ടയ്ക്ക് കൂടെയുണ്ട്

കട്ടയ്ക്ക് കൂടെയുണ്ട്

ഞാൻ നിനക്ക് എല്ലാ സൗഭാ ഗ്യങ്ങളും ആശംസിക്കുന്നു. വരാനിരിക്കുന്ന നിന്റെ യാത്രകൾക്ക് കട്ടയ്ക്ക് കൂടെയുണ്ട് ഞാൻ. അതേ നമ്മളിനിയും കൊടുങ്കാറ്റിനെ നേരിടും, പക്ഷേ ഒന്നിനും നമ്മളെയും കുടുംബത്തെയും മുന്നോട്ട് പോകുന്നതിൽ നിന്ന് തടയാനാവില്ല...ജന്മദിനാശംസകൾ പ്രിയ സഹോദരി, ഇതായിരുന്നു ജയദേവന്‍റെ കുറിപ്പ്, 12-ാമത്തെ വയസിൽ അവൾ അഭിനയിച്ച തമാം കറിപൗഡറിന്റെ പരസ്യത്തിൽ നിന്നുള്ളതാണ് ഈ ചിത്രമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Read more about: bhavana ഭാവന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X