നിങ്ങള്‍ക്ക് ചുറ്റും സ്‌നേഹവും മാജിക്കുമുണ്ടെന്ന് ഭാവന,നവീനൊപ്പമുളള ചിത്രം പങ്കുവെച്ച് നടി
വിവാഹ ശേഷം കന്നഡത്തിന്റെ മരുമകളായി മാറിയ താരമാണ് ഭാവന. നവീനുമായുളള വിവാഹത്തിന് പിന്നാലെ ബാംഗ്ലൂരിലാണ് നടി സ്ഥിര താമസമാക്കിയത്. മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം നടി സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഭാവനയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ഭര്‍ത്താവ് നവീനൊപ്പമുളള പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടി എത്തിയിരുന്നത്.

ഒപ്പം ചിത്രത്തിന് താഴെയായി നടി കുറിച്ച വാക്കുകളും ശ്രദ്ധേയമായി മാറിയിരുന്നു. നിങ്ങള്‍ക്കും ചുറ്റും മാജിക്കും സ്‌നേഹവും ഉണ്ട് എന്നാണ് നടി കുറിച്ചത്. ഒപ്പം തന്നെ #LoveOfMyLife, #MineForever എന്നീ ഹാഷ്ടാഗുകളും നടി കുറിച്ചിരുന്നു. നിരവധി പേരാണ് ഭാവനയുടെ പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ലൈക്ക് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജനുവരി 22നായിരുന്നു ഭാവനയും നിര്‍മ്മാതാവും ബിസിനസുകാരനുമായ നവീനും തമ്മിലുളള വിവാഹം നടന്നത്. അതേസമയം കന്നഡത്തില്‍ 96ന്റെ റീമേക്കായ 99 എന്ന ചിത്രമാണ് ഭാവനയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. സിനിമ തിയ്യേറ്ററുകളില്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള സിനിമകളിലാണ് നടി സാന്‍ഡല്‍വുഡില്‍ കൂടൂതലായി അഭിനയിച്ചിരിക്കുന്നത്. കന്നഡത്തിലും നിരവധി ആരാധകരുളള താരമാണ് ഭാവന.


Click it and Unblock the Notifications











