ഉന്മേഷവതിയായി ഭാവനയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍! ഏറ്റെടുത്ത് ആരാധകര്‍
മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം ഇഷ്ടം നേടിയെടുത്ത നായികമാരില്‍ ഒരാളാണ് ഭാവന. ഭാവനയുടെതായി പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യത പ്രേക്ഷകര്‍ നല്‍കിയിരുന്നു. വിവാഹ ശേഷം മലയാളം വിട്ടെങ്കിലും കന്നഡത്തില്‍ സജീവമാണ് താരം. നടിയുടെതായി അടുത്തിടെ പുറത്തിറങ്ങിയ കന്നഡ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. തന്റെ പുതിയ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഭാവന പങ്കുവെക്കാറുണ്ട്. ഭാവനയുടെതായി പുറത്തിറങ്ങിയ ലേറ്റസ്റ്റ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.

ഉന്മേഷവതിയായി എന്ന തലക്കെട്ടോടെയാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്. മലയാളത്തില്‍ പൃഥ്വിരാജ് നായകനായ ആദം ജോണ്‍ എന്ന ചിത്രത്തിലായിരുന്നു ഭാവന ഒടുവില്‍ അഭിനയിച്ചിരുന്നത്. തുടര്‍ന്ന് കന്നഡ സിനിമകളിലാണ് നടി സജീവമായിരുന്നത്. ഭാവനയുടെ മലയാളത്തിലേക്കുളള തിരിച്ചുവരവിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.
കന്നഡത്തില്‍ 96ന്റെ റീമേക്കായ 99 എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. സിനിമ തിയ്യേറ്ററുകളില്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള സിനിമകളിലാണ് നടി സാന്‍ഡല്‍വുഡില്‍ കൂടൂതലായി അഭിനയിച്ചിരിക്കുന്നത്. കന്നഡത്തിലും നിരവധി ആരാധകരുളള താരമാണ് ഭാവന.


Click it and Unblock the Notifications