ആരാധകര്‍ക്കുമുന്നില്‍ ഭാവനയുടെ മാസ് എന്‍ട്രി വീണ്ടും! സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി താരം! വീഡിയോ

By Midhun Raj

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം എറെയിഷ്ടപ്പെട്ട നായികമാരില്‍ ഒരാളായിരുന്നു ഭാവന. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നടിയുടെതായി ഇന്‍ഡസ്ട്രിയില്‍ പുറത്തിറങ്ങിയിരുന്നു. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള ഭാവനയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടി പിന്നീട് തമിഴ്,തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിരുന്നു.

വിവാഹ ശേഷം ബാംഗ്ലുരിലേക്ക് പോയ ഭാവന പിന്നെ മലയാളത്തില്‍ അത്ര സജീവമല്ലായിരുന്നു. എന്നാലും ഇടയ്ക്കിടെ ചില ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ അതിഥി താരമായി നടി എത്തിയിരുന്നു. അടുത്തിടെ 96ന്റെ കന്നഡ പതിപ്പായിരുന്നു നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കാന്‍ നടി കേരളത്തില്‍ എത്തിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വിവാഹ ശേഷമുളള ചിത്രങ്ങളെല്ലാം

വിവാഹ ശേഷമുളള ചിത്രങ്ങളെല്ലാം

കന്നഡത്തിലെ മുന്‍നിര നിര്‍മ്മാതാക്കളിലൊരാളായ നവീനുമായുളള വിവാഹ ശേഷമായിരുന്നു ഭാവന കേരളം വിട്ടത്. ആഘോഷപൂര്‍വ്വം നടന്ന വിവാഹ ചടങ്ങുകളിലെല്ലാം മലയാള സിനിമാ ലോകം ഒന്നടങ്കം പങ്കെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആയിരുന്നു നടിയുടെ വിവാഹം നടന്നത്. തുടര്‍ന്ന് വിവാഹ ശേഷമുളള ചിത്രങ്ങളെല്ലാം നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ടായിരുന്നു ഭാവനയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത ആരാധകര്‍ നല്‍കാറുണ്ട്.

റിയാലിറ്റി ഷോകളില്‍ ഗസ്റ്റായി എത്തി

റിയാലിറ്റി ഷോകളില്‍ ഗസ്റ്റായി എത്തി

വിവാഹ ശേഷം സിനിമ വിട്ടെങ്കിലും നടി മലയാളത്തിലേക്ക് തിരിച്ചുവരുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. കല്യാണത്തിന് ശേഷം മലയാളത്തിലെ മുന്‍നിര ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ ഗസ്റ്റായി എത്തിയിരുന്നു. കൂടാതെ സുഹൃത്ത് രമ്യ നമ്പീശനൊപ്പം ഒരു വേദിയില്‍ നൃത്തം അവതരിപ്പിക്കുകയും ചെയ്തിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദം ജോണ്‍ എന്ന ചിത്രത്തിലായിരുന്നു നടി ഒടുവിലായി മലയാളത്തില്‍ അഭിനയിച്ചിരുന്നത്. തുടര്‍ന്ന് കന്നഡത്തില്‍ രണ്ട് സിനിമകളിലാണ് നടി അഭിനയിച്ചത്.

ഇളംനീല പാര്‍ട്ടി വെയറില്‍

ഇളംനീല പാര്‍ട്ടി വെയറില്‍

അടുത്തിടെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു ഭാവന വീണ്ടുമെത്തിയിരുന്നത്. കൊച്ചിയില്‍ നടന്ന പരിപാടിയില്‍ നടി പങ്കെടുത്തതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇളംനീല പാര്‍ട്ടി വെയറില്‍ സ്റ്റൈലിഷ് ലുക്കിലാണ് നടി വേദിയില്‍ വന്നിറങ്ങുന്നത്. ഭാവനയ്‌ക്കൊപ്പം പേളി മാണി, പ്രിയാമണി, അനുശ്രീ, മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.

99 കന്നഡത്തില്‍ വിജയമായി മാറി

99 കന്നഡത്തില്‍ വിജയമായി മാറി

അതേസമയം ഭാവനയുടെ എറ്റവും പുതിയ ചിത്രമായ 99 കന്നഡത്തില്‍ വിജയമായി മാറിയിരുന്നു. വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച റോളുകളില്‍ ഗണേഷും ഭാവനയുമായിരുന്നു കന്നഡത്തില്‍ എത്തിയിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകളും ട്രെയിലറുമെല്ലാം ശ്രദ്ധേയമാവുകയും ചെയ്തിരുന്നു. ശിവരാജ് കുമാറിന്റെ നായികയായുളള തഗരു എന്ന ചിത്രത്തിനു ശേഷമാണ് ഭാവനയുടെ 99 പുറത്തിറങ്ങിയിരുന്നത്. തുടര്‍ച്ചയായി രണ്ട് വിജയ ചിത്രങ്ങളാണ് നടിക്ക് കന്നഡത്തില്‍ ലഭിച്ചത്.

ഭാവനയുടെ തിരിച്ചുവരവിനായും

ഭാവനയുടെ തിരിച്ചുവരവിനായും

വിവാഹ ശേഷം നിരവധി നടിമാര്‍ മലയാളത്തിലേക്ക് വരുന്ന സാഹചര്യത്തില്‍ ഭാവനയുടെ തിരിച്ചുവരവിനായും ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. കന്നഡ സിനിമകളില്‍ കൂടുതലായി അഭിനയിക്കുന്ന നടി മലയാളത്തിലേക്കും എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. നവീനാണ് സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ നടിക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാറുളളത്. മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അടുത്തൊന്നുമില്ലെന്നായിരുന്നു മുന്‍പ് ഭാവന പറഞ്ഞത്.

Read more about: bhavana ഭാവന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X