ചില ചിത്രങ്ങള്‍ എന്നും സ്‌പെഷ്യലാണ്! ഭാവനയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് ഭാവന. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെയാണ് നടി എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത്. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി ഭാവന സിനിമകളില്‍ അഭിനയിച്ചിരുന്നു. നവീനുമായുളള വിവാഹ ശേഷമാണ് നടി കന്നഡത്തിന്റെ മരുമകളായത്. വിവാഹത്തിന് പിന്നാലെ സാന്‍ഡല്‍വുഡിലാണ് നടി സജീവമായത്. മലയാളത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ നായകനായ ആദം ജോണിലാണ് ഭാവന ഒടുവില്‍ അഭിനയിച്ചത്.

സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് ഭാവന. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ നടി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കാറുണ്ട്. ഭാവയുടെതായി പുറത്തിറങ്ങിയ പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. പൂക്കളുളള മഞ്ഞ നിറത്തിലുളള കൂര്‍ത്തയാണ് ഫോട്ടോയില്‍ നടിയുടെ വേഷം. നടിയുടെ എറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
കന്നഡത്തില്‍ തിരക്കുളള താരം ഇടയ്ക്കിടെ കേരളത്തിലേക്കും എത്താറുണ്ട്. നവീനുമായുളള വിവാഹത്തിന് പിന്നാലെ ബാംഗ്ലൂരിലാണ് ഭാവന സ്ഥിര താമസമാക്കിയത്. അടുത്തിടെയാണ് നടി തന്റെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. അന്ന് നവീന്റെ കൈപിടിച്ചുളള ഒരു ചിത്രം ഭാവന പോസ്റ്റ് ചെയ്തിരുന്നു. 2018 ജനുവരി 22നായിരുന്നു ഇരുവരും തമ്മിലുളള വിവാഹം നടന്നത്. ഭാവനയുടെ വിവാഹം ബന്ധുക്കളും അടുത്ത സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് ആഘോഷമാക്കി മാറ്റിയിരുന്നു. വിവാഹ ശേഷം സുഹൃത്തുക്കള്‍ക്കൊപ്പമുളള ചിത്രങ്ങളും ഭാവന പങ്കുവെച്ചിരുന്നു. നടിയുടെ മിക്ക ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
അടുത്തിടെ ടെലിവിഷന്‍ ഷോകളിലും നടി പങ്കെടുത്തിരുന്നു. ഭാവനയുടെ മലയാളത്തിലേക്കുളള തിരിച്ചുവരവിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കന്നഡത്തില്‍ 96ന്റെ റീമേക്കായ 99യില്‍ അടുത്തിടെ ഭാവന അഭിനയിച്ചിരുന്നു. ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷായിരുന്നു ചിത്രത്തിലെ നായകന്‍. കൂടാതെ ശിവരാജ് കുമാറിന്റെ നായികയായി തഗരു എന്ന ചിത്രത്തിലും നടി അഭിനയിച്ചു. 99ന് പിന്നാലെ മൂന്ന് സിനിമകളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇന്‍സ്‌പെക്ടര്‍ വിക്രം, ബജ്‌റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയവയാണ് ഭാവനയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമകള്‍.


Click it and Unblock the Notifications