»   » ഭാവന ഇനി കന്നഡയുടെ മരുമകള്‍! ഹണിമൂണ്‍ തീരുന്നതിന് മുമ്പ് ഭാവന സിനിമയിലേക്ക് വരുന്നു!

ഭാവന ഇനി കന്നഡയുടെ മരുമകള്‍! ഹണിമൂണ്‍ തീരുന്നതിന് മുമ്പ് ഭാവന സിനിമയിലേക്ക് വരുന്നു!

Posted By:
Subscribe to Filmibeat Malayalam

കേരളക്കര ഒന്നടങ്കം മനസറിഞ്ഞ് അനുഗ്രഹിച്ച വിവാഹമായിരുന്നു നടി ഭാവനയുടേത്. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ജനുവരി 22 നായിരുന്നു നവീനുമായുള്ള ഭാവനയുടെ വിവാഹം കഴിഞ്ഞത്. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കില്ലെന്ന് ഭാവന തന്നെ വ്യക്തമാക്കിയിരുന്നു.

അനുഷ്ക ഷെട്ടിക്ക് മാത്രം സാധ്യമായ ചിലത്.. (പ്രതീക്ഷിച്ച സംഗതികളല്ല ബാഗമതി"യിൽ) ശൈലന്റെ റിവ്യൂ!!

ഒടുവില്‍ ഭാവന കന്നഡ സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ന്യൂസ് മിനുറ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കന്നഡയിലൊരുങ്ങുന്ന ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന സിനിമയിലാണ് നായികയായി ഭാവന അഭിനയിക്കുന്നത്. സിനിമയിലെ നടിയുടെ കഥാപാത്രത്തിന് പ്രത്യേകതയുണ്ട്. അക്കാര്യവും പുറത്ത് വന്നിരിക്കുകയാണ്.

വിവാഹശേഷം സിനിമയിലേക്ക്

വിവാഹശേഷം ഭാവന കുടുംബിനിയായി ഒതുങ്ങില്ലെന്ന് ആദ്യമെ തന്നെ നടി വ്യക്തമാക്കിയിരുന്നു. നല്ല കഥാപാത്രം കിട്ടിയാല്‍ സിനിമയില്‍ അഭിനയിക്കുമെന്നായിരുന്നു ഭാവന പറഞ്ഞിരുന്നത്.

നവീനും അതാണ് ഇഷ്ടം

ഭാവനയുടെ ഭര്‍ത്താവും കന്നഡ സിനിമാ നിര്‍മാതാവുമായ നവീനു ഭാവന സിനിമയിലഭിനയിക്കാതെ മാറി നില്‍ക്കുന്നതിനോട് താല്‍പര്യമില്ല. അതിനാല്‍ താന്‍ എന്തായാലും സിനിമയില്‍ അഭിനയിക്കുമെന്ന് ഭാവന തുറന്ന് പറഞ്ഞിരുന്നു.

സിനിമ ഇതാണ്..

കന്നഡയില്‍ നിര്‍മ്മിക്കുന്ന ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന സിനിമയിലാണ് നായികയായി ഭാവന അഭിനയിക്കാന്‍ പോവുന്നത്. നരസിംഹ സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രജ്‌വാള്‍ ദേവരാജ് ആണ് നായകനായി അഭിനയിക്കുന്നത്.

കഥാപാത്രത്തിനുള്ള പ്രത്യേകത

ചിത്രത്തിലെ ഭാവനയുടെ കഥാപാത്രത്തിന് പ്രത്യേകതയുണ്ട്. രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളുമായിട്ടാണ് ഭാവന സിനിമയില്‍ അഭിനയിക്കുന്നത്. ജനുവരി 27 ന് തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചെന്നും, ഭാവന ഫെബ്രുവരി 9 ന് ജോയിന്‍ ചെയ്യുമെന്നുമാണ് ന്യൂസ് മിനുറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

തഗരു

ഭാവന നായികയായ മറ്റൊരു കന്നഡ സിനിമയാണ് തഗരു. കന്നഡ ആക്ഷന്‍ സിനിമയായി നിര്‍മ്മിക്കുന്ന ചിത്രം ദൂനിയ സൂരി ആണ് സംവിധാനം ചെയ്യുന്നത്. സിനിമ ഈ ഫെബ്രുവരിയില്‍ റിലീസിനെത്തുമെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്.

കന്നഡയില്‍ സജീവമാവുമോ?

വിവാഹശേഷം സിനിമയില്‍ നിന്ന് ഭാവന മാറി നില്‍ക്കുമോ എന്നായിരുന്നു ആരാധകരുടെ ആശങ്ക. എന്നാല്‍ ഇനി വരുന്ന ഭാവനയുടെ സിനിമകളെല്ലാം കന്നഡയാണ്. കാര്‍ണാടകയുടെ മരുമകളായി പോയ നടി ഇനി അവിടെ സജീവമാകുമോ എന്നാണ് മലയാളി ആരാധകരുടെ പേടി.

English summary
Bhavana's next Inspector Vikram Shooting started. Bhavana will join the set on february 9.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam