ബെസ്റ്റ് ഫ്രണ്ട്‌സിനൊപ്പം ഭാവന! കൂട്ടുകാരികളെക്കുറിച്ചുളള നടിയുടെ പോസ്റ്റ് വൈറല്‍

By Midhun Raj

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ഭാവന. നിരവധി ശ്രദ്ധേയ സിനിമകളിലൂടെയാണ് ഭാവന എല്ലാവരുടെയും ഇഷ്ടം നേടിയെടുത്തിരുന്നത്. മലയാളത്തില്‍ മുന്‍നിര നായികയായി ഏറെക്കാലം തിളങ്ങിനിന്ന നായിക കൂടിയാണ് ഭാവന. നടിയുടെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

വിവാഹ ശേഷം കന്നഡത്തിന്റെ മരുമകളായ താരം സോഷ്യല്‍ മീഡിയയിലാണ് സജീവമാകാറുളളത്. മലയാളത്തില്‍ അഭിനയിച്ചില്ലെങ്കിലും കന്നഡ സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. നവീനുമായുളള വിവാഹത്തിന് പിന്നാലെ ബാംഗ്ലൂരിലാണ് നടി സ്ഥിര താമസമാക്കിയത്. കേരളത്തില്‍ ഇടയ്ക്കിടെ വരാറുളള താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലാകാറുണ്ട്.

ഭാവനയുടെതായി

ഭാവനയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. അടുത്ത സൂഹൃത്തുക്കളായ രമ്യാ നമ്പീശന്‍, ശില്‍പ്പാ ബാല തുടങ്ങിയവര്‍ക്കൊപ്പമുളള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരുന്നത്. ഭാവനയുടെ വിവാഹ ചടങ്ങുകളിലെല്ലാം സജീവ സാന്നിദ്ധ്യമായി ഇരുവരും ഉണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളായ ഇവരുടെ പുതിയ ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

അടുത്തിടെ

അടുത്തിടെ നടിയും സുഹൃത്തുമായ മൃദുല മുരളിയുടെ വിവാഹ നിശ്ചയത്തിനായിരുന്നു എല്ലാവരും ഒത്തുകൂടിയത്. മൃദുലയുടെ അടുത്ത സുഹൃത്തുക്കളായ ഭാവന, രമ്യാ നമ്പീശന്‍, ഷഫ്‌ന, ശരണ്യാ മോഹന്‍,ശില്‍പ്പ ബാല, സയനോര, അമൃത സുരേഷ്,അഭിരാമി സുരേഷ് തുടങ്ങിയവരെല്ലാം അന്ന് ചടങ്ങിന് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 22നായിരുന്നു ഭാവനയും നിര്‍മ്മാതാവും ബിസിനസുകാരനുമായ നവീനും തമ്മിലുളള വിവാഹം നടന്നത്.

ഭാവനയുടെ വിവാഹവും

ഭാവനയുടെ വിവാഹവും അടുത്ത സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് ആഘോഷമാക്കി മാറ്റിയിരുന്നു. മലയാളത്തില്‍ പൃഥ്വിരാജ് നായകനായ ആദം ജോണ്‍ എന്ന ചിത്രത്തിലായിരുന്നു ഭാവന ഒടുവില്‍ അഭിനയിച്ചിരുന്നത്. തുടര്‍ന്ന് കന്നഡ സിനിമകളിലാണ് നടി സജീവമായിരുന്നത്. ഭാവനയുടെ മലയാളത്തിലേക്കുളള തിരിച്ചുവരവിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

കന്നഡത്തില്‍

കന്നഡത്തില്‍ 96ന്റെ റീമേക്കായ 99 എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. സിനിമ തിയ്യേറ്ററുകളില്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള സിനിമകളിലാണ് നടി സാന്‍ഡല്‍വുഡില്‍ കൂടൂതലായി അഭിനയിച്ചിരിക്കുന്നത്. കന്നഡത്തിലും നിരവധി ആരാധകരുളള താരമാണ് ഭാവന. അണിയറയില്‍ ഒരുങ്ങുന്ന ഇന്‍സ്‌പെക്ടര്‍ വിക്രം,ബജ്‌റംഗി 2 തുടങ്ങിയവയാണ് നടിയുടെ പുതിയ സിനിമകള്‍.

More from Filmibeat

Read more about: bhavana ഭാവന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X