ഈ ലോകം എല്ലാവര്‍ക്കുമുളളത്! സ്‌നേഹിച്ചില്ലെങ്കിലും ക്രൂരത കാട്ടരുതെന്ന് ഭാവന

By Midhun Raj

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന നായികമാരില്‍ ഒരാളാണ് ഭാവന. വിവാഹ ശേഷം കന്നഡത്തിന്റെ മരുമകളായ നടി സാന്‍ഡല്‍വുഡ് ഇന്‍ഡസ്ട്രിയിലാണ് കൂടുതല്‍ സജീവമായിരിക്കുന്നത്. നടിയുടെ പുതിയ സിനിമകള്‍ക്കായെല്ലാം വലിയ ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട് താരം. ഭാവനയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

മൃഗങ്ങളോടുളള ക്രൂരത

മൃഗങ്ങളോടുളള ക്രൂരത അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുളള നടിയുടെ പോസ്റ്റാണ് ശ്രദ്ധേയമായി മാറിയിരിക്കുന്നത്. പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിനൊപ്പം മുയലുകള്‍ക്ക് തീറ്റ കൊടുക്കുന്ന ഫോട്ടോയും നടി പങ്കുവെച്ചിരുന്നു. മുന്‍പ് ഒരു പട്ടി പട്ടിണി മൂലം മരിച്ചതിന്റെ വാര്‍ത്ത നടി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ഹൃദയഭേദകം എന്നായിരുന്നു അന്ന് വാര്‍ത്ത പങ്കുവെച്ച് നടി കുറിച്ചത്. അവയെ സ്‌നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കൂടി അവരോട് ക്രൂരത കാട്ടരുതെന്ന് നടി അഭ്യര്‍ത്ഥിച്ചിരുന്നു.

ആ സംഭവത്തിന് പിന്നാലെയാണ്

ആ സംഭവത്തിന് പിന്നാലെയാണ് ഇപ്പോള്‍ മൃഗങ്ങളോട് കരുണ കാണിക്കണമെന്ന് എല്ലാവരോടും ആവശ്യപ്പെട്ട് നടി എത്തിയിരിക്കുന്നത്. മലയാളത്തില്‍ പൃഥ്വിരാജ് നായകനായ ആദം ജോണ്‍ എന്ന ചിത്രത്തിലായിരുന്നു ഭാവന ഒടുവില്‍ അഭിനയിച്ചിരുന്നത്. തുടര്‍ന്ന് കന്നഡ സിനിമകളിലാണ് നടി സജീവമായിരുന്നത്. കന്നഡത്തില്‍ 96ന്റെ റീമേക്കായ 99 എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. സിനിമ തിയ്യേറ്ററുകളില്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

തമിഴില്‍ തൃഷ അവതരിപ്പിച്ച

തമിഴില്‍ തൃഷ അവതരിപ്പിച്ച കഥാപാത്രമായിട്ടാണ് കന്നഡത്തില്‍ ഭാവന എത്തിയിരുന്നത്. ജാനകി ദേവിയായി നടി എത്തിയ ചിത്രത്തില്‍ സാന്‍ഡല്‍ വുഡിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷായിരുന്നു നായകന്‍. ഇന്‍സ്‌പെക്ടര്‍ വിക്രം,ബജ്‌റംഗി 2 എന്നിവയാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ കന്നഡ ചിത്രങ്ങള്‍. ഭാവനയുടെ മലയാളത്തിലേക്കുളള തിരിച്ചുവരവിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

വിവാഹ ശേഷം ബാംഗ്ലുരിലേക്ക് പോയ

വിവാഹ ശേഷം ബാംഗ്ലുരിലേക്ക് പോയ ഭാവന പിന്നെ മലയാളത്തില്‍ അത്ര സജീവമല്ലായിരുന്നു. എന്നാലും ഇടയ്ക്കിടെ ചില ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ അതിഥി താരമായി നടി എത്തിയിരുന്നു. അടുത്തിടെയാണ് സുഹൃത്തുക്കളുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാനായെല്ലാം ഭാവന കേരളത്തില്‍ എത്തിയിരുന്നത്. നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടി പിന്നീട് തമിഴ്,തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും സജീവമായി അഭിനയിച്ചു. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള ഭാവനയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു എല്ലാവരും നല്‍കിയിരുന്നത്.

Read more about: bhavana ഭാവന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X