പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി പറഞ്ഞ് ഭാവനയുടെ കുറിപ്പ്! വൈറലായി പുതിയ ചിത്രങ്ങള്‍

By Midhun Raj

മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് ഭാവന. നമ്മള്‍ എന്ന ചിത്രത്തിലൂടെ മോളിവുഡില്‍ എത്തിയ താരം പിന്നീട് തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും തിളങ്ങിയിരുന്നു. സൂപ്പര്‍ താരങ്ങളുടെ നായികയായി നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് നടി അഭിനയിച്ചിരുന്നത്. ഒരുകാലത്ത് മലയാളത്തിലെ ഭാഗ്യ നായിക കൂടിയായിരുന്നു ഭാവന. നവീനുമായുളള വിവാഹത്തിന് പിന്നാലെ കന്നഡത്തിന്റെ മരുമകളായി മാറിയിരുന്നു താരം.

വിവാഹ ശേഷം ബാംഗളൂരുവിലാണ് നടി സ്ഥിര താമസമാക്കിയിരുന്നത്. മലയാളത്തില്‍ ആദം ജോണ്‍ എന്ന ചിത്രത്തിലായിരുന്നു ഭാവന ഒടുവില്‍ അഭിനയിച്ചിരുന്നത്. വിവാഹത്തിന് പിന്നാലെ കന്നഡ സിനിമയില്‍ സജീവമായിരുന്നു താരം. 96ന്റെ കന്നഡ റീമേക്കായ 99നായിരുന്നു ഭാവനയുടതായി അടുത്തിടെ തരംഗമായി മാറിയ സിനിമ.

തിരക്കുകള്‍ക്കിടെയിലും

തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് ഭാവന. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ചുകൊണ്ട് നടി എത്താറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു തന്റെ 34ാം പിറന്നാള്‍ ഭാവന ആഘോഷിച്ചത്. ലോക് ഡൗണ്‍ സമയത്തും നടിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം തന്നെ എത്തിയിരുന്നു.

നിരവധി പേരാണ്

നിരവധി പേരാണ് ഭാവനയ്ക്ക് ആശംസകള്‍ നേര്‍ന്ന് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്. ഇത്തവണ അമ്മയ്ക്കും സഹോദരനുമൊപ്പം തൃശ്ശൂരിലെ വീട്ടില്‍ വെച്ചായിരുന്നു ഭാവനയുടെ പിറന്നാള്‍ ആഘോഷം. ക്വാറന്റൈനീല്‍ കഴിയുന്നതിനാല്‍ ഇത്തവണ വലിയ ആഘോഷങ്ങളൊന്നുമില്ലാതെ ആയിരുന്നു നടിയുടെ പിറന്നാള്‍.

ലോക് ഡൗണ്‍ കാലത്ത്

ലോക് ഡൗണ്‍ കാലത്ത് ഭര്‍ത്താവ് നവീനൊപ്പം ബാംഗളൂരുവിലെ ഫ്‌ളാറ്റിലായിരുന്നു ഭാവന. കഴിഞ്ഞയാഴ്ചയാണ് നടി കേരളത്തിലേക്ക് എത്തിയത്. മുത്തങ്ങ അതിര്‍ത്തി വഴിയാണ് ഭാവന തൃശ്ശൂരിലേക്ക് എത്തിയത്. തുടര്‍ന്ന് വീട്ടില്‍ ക്വാറന്റൈനീല്‍ കഴിയവേയാണ് നടിയുടെ പിറന്നാള്‍ വന്നത്. ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞ് ഭാവനയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നിരുന്നു.

ഇത്തവണ

ഇത്തവണ പുതിയ രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു നടി എത്തിയത്. "ഉയര്‍ച്ചകളും താഴ്ചകളുമൊക്കെയായി ഒരു വര്‍ഷം കൂടി കടന്നുപോവുകയാണ്. എനിക്ക് ലഭിക്കുന്ന ഈ സ്‌നേഹവും സുരക്ഷയും സഹായവുമൊക്കെ എന്നെ നല്ലൊരു മനുഷ്യനായി മാറാന്‍ സഹായിക്കുന്നുണ്ട്. പുതുവര്‍ഷം ഇവിടെ തുടക്കമിടുന്നത് എന്റെ പുതിയൊരു മികച്ച പതിപ്പുമായാണ്.

എന്റെ പിറന്നാളിന് ലഭിച്ച

എന്റെ പിറന്നാളിന് ലഭിച്ച ആത്മാര്‍ത്ഥമായ ആ വലിയ സ്‌നേഹം നിറഞ്ഞ ആശംസകള്‍ക്ക് ഒരുപാട് നന്ദി. നിങ്ങളില്‍ എല്ലാവരില്‍ നിന്നും അനന്തമായി സ്‌നേഹം ലഭിക്കണമെങ്കില്‍ ഞാന്‍ മുജ്ജന്മത്തിലെന്തോ വലിയ പുണ്യം ചെയ്തിട്ടുണ്ടെന്നെനിക്കുറപ്പാണ് എല്ലാവരോടും സ്‌നേഹം. മിസ് ജൂണ്‍ 8, ജെമിനി എന്നീ രണ്ട് ഹാഷ്ടാഗുകള്‍ക്കൊപ്പമാണ് ഭാവനയുടെ പുതിയ പോസ്റ്റ് വന്നിരിക്കുന്നത്.

Read more about: bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X