»   » ഭാവനയുടെ വിവാഹ വാര്‍ത്തയുടെ സത്യാവസ്ഥ അറിഞ്ഞോ? നടിയുടെ അമ്മ പുഷ്പ വെളിപ്പെടുത്തുന്നു!

ഭാവനയുടെ വിവാഹ വാര്‍ത്തയുടെ സത്യാവസ്ഥ അറിഞ്ഞോ? നടിയുടെ അമ്മ പുഷ്പ വെളിപ്പെടുത്തുന്നു!

Posted By: Sanviya
Subscribe to Filmibeat Malayalam


നടി ഭാവനയും കന്നട നിര്‍മാതാവ് നവീനും പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതിന് പിന്നാലെ താന്‍ വിവാഹിതയാകുന്നുവെന്നത് വ്യാജ വാര്‍ത്തയാണെന്ന് നടി പ്രതികരിച്ചിരുന്നു. വ്യാജ വാര്‍ത്ത പ്രചരിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് നടി പറഞ്ഞത്.

എന്നാല്‍ വിവാഹ വാര്‍ത്തയുമായി ബന്ധപ്പെട്ട് നടി പ്രതികരിച്ചുവെങ്കിലും അക്കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുക്കൊണ്ട് ഭാവനയുടെ അമ്മ ഇരുവരുടയും വിവാഹത്തെ കുറിച്ച് തുറന്ന് പറയുന്നു.

വിവാഹ തീയതി

തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും പുതുവര്‍ഷം ആദ്യം വിവാഹം നടന്നേക്കുമെന്ന് ഭാവനയുടെ അമ്മ പുഷ്പ വെളിപ്പെടുത്തി.

പുതിയ ചിത്രങ്ങള്‍

ഹണീ ബി രണ്ടാം ഭാഗം, ചാര്‍ലിയുടെ തെലുങ്ക് റീമേക്ക് എന്നീ ചിത്രങ്ങൡലാണ് ഭാവന ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.

വിവാഹ ശേഷം സിനിമയിലേക്ക്

വിവാഹത്തിന് ശേഷം ഭാവന സിനിമയിലേക്ക് വരുമോ എന്ന ചോദ്യത്തിന് നടി തീരുമാനം എടുത്തിട്ടുണ്ടെന്നും അത് എന്താണെന്ന് കാര്യത്തില്‍ മറുപടി തരാന്‍ തനിക്ക് കഴിയില്ലെന്നും അവര്‍ പറഞ്ഞു.

ഒടുവില്‍ പുറത്തിറങ്ങിയത്

കുട്ടികളുണ്ട് സൂക്ഷിക്കുക എന്ന ചിത്രത്തിലാണ് ഭാവന ഒടുവില്‍ അഭിനയിച്ചത്. കലവൂര്‍ രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്

English summary
Bhavana's wedding date not finalised yet.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam