പ്രണയിക്കാതെ വിവാഹം: ചിന്തിക്കാന്‍ പോലും കഴിയില്ല

By Aswathi

ഭാവനയുടേത് പ്രണയ വിവാഹമായിരിക്കുമോ? ഈ ചോദ്യത്തിന് ഒട്ടും പ്രസക്തിയില്ലെന്നാണ് ഭാവനയുടെ പക്ഷം. എന്തെന്നാല്‍ പ്രണയിക്കാതെയുള്ള ഒരു വിവാഹത്തെ കുറിച്ച് തനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നാണ് താരം പറയുന്നത്. അടുത്തിടെ വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന മാധ്യമസൃഷ്ടികളോട് പ്രതികരിക്കുകയായിരുന്നു താരം.

പെട്ടന്നൊരാളുടെ പ്രപ്പോസല്‍ ചെയ്ത് ജീവിതം മുന്നോട്ട് നീക്കാന്‍ തനിക്കൊരിക്കലും കഴിയില്ലെന്ന് ഭാവന തന്നെ പറയുന്നു. സിനിമാ രംഗത്തു നിന്നുള്ള ഒരാളാകുന്നതാണ് കൂടുതല്‍ നല്ലത്. സിനിമയെന്തെന്ന് അവര്‍ക്ക് അറിയാം. ഭാവന എന്ന നടിയെയല്ല, വ്യക്തി അറിയുന്നവരായിരിക്കണം. പുറത്തുനിന്നുവരുന്നവര്‍ ഭാവന എന്ന നടിയുടെ ഗ്ലാമര്‍ കണ്ടു വരുന്നവരായിരിക്കും- ഭാവന പറയുന്നത് തുടര്‍ന്ന് വായിക്കൂ...

വിവാഹം ഇനിയും നീട്ടണോ?

ഭാവനയുടെ വരന്‍ എങ്ങനെയിരിക്കണം?

കരിയറിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധയെന്നാണ് ഇതിന് ഭാവന നല്‍കുന്ന മറുപടി. കമ്മിറ്റ് ചെയ്ത സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിനിടയില്‍ വെല്ലുവിളിയുള്ള വേഷങ്ങള്‍ വന്നാല്‍ അതും ഏറ്റെടുക്കും. വിവാഹത്തിന് മുമ്പ് അതെല്ലാം ചെയ്തു തീര്‍ത്തിട്ട് അടുത്ത വര്‍ഷമേ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുള്ളു- ഭാവന വ്യക്തമാക്കി.

തീര്‍ച്ചായയും പ്രണയ വിവാഹമായിരിക്കും!

ഭാവനയുടെ വരന്‍ എങ്ങനെയിരിക്കണം?

വിവാഹം പ്രണയിച്ചശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് ഭാവന നേരത്തെ വ്യക്തമാക്കിയതാണ്. പെട്ടന്നൊരാളെ പ്രപ്പോസല്‍ ചെയ്ത് ജീവിതം മുന്നോട്ട് നീക്കാന്‍ എനിക്ക് കഴിയില്ല. സിനിമാ രംഗത്ത് നിന്നു തന്നെയാകുന്നതാണ് നല്ലതെന്നാണ് ഭാവനയുടെ അഭിപ്രായം

വിവാഹത്തിന് ശേഷം സിനിമയില്‍?

ഭാവനയുടെ വരന്‍ എങ്ങനെയിരിക്കണം?

വിവാഹവും കുടുംബ ജീവിതവും ഒരുമിച്ച് കൊണ്ടു പോകണം എന്നാണ് എന്റെ ആഗ്രഹം. കരിയറിനെക്കാള്‍ കുടുംബത്തിന് തന്നെയാകും പ്രധാന്യം നല്‍കുക. പക്ഷെ നല്ല അവസരങ്ങള്‍ വന്നാല്‍ അത് ചെയ്യാതിരിക്കില്ല.

വരനെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍?

ഭാവനയുടെ വരന്‍ എങ്ങനെയിരിക്കണം?

വിവാഹ ശേഷം ഭാര്യ അഭിനയിക്കുന്നതിലും അവളുടെ കരിയറിലെ വളര്‍ച്ചയില്‍ സന്തോഷമുള്ളയാളുമായിരിക്കണം വരന്‍. മറിച്ച് ഭാര്യ ഇങ്ങനെയിരിക്കണം എന്ന് വാശിപിടിക്കുന്ന ആളാകരുത്. അത് യഥാര്‍ത്ഥ സ്‌നേഹമല്ല. ഭാര്യയ്ക്ക് പ്രശസ്തി ലഭിക്കുമ്പോള്‍ അസൂയപ്പെടുന്ന ആളായിരിക്കരുത്.

ഐശ്വര്യയെയും അഭിഷേകിനെയും പോലെ

ഭാവനയുടെ വരന്‍ എങ്ങനെയിരിക്കണം?

തന്റെ വിവാഹ സങ്കല്‍പങ്ങള്‍ പറയുമ്പോള്‍ ഭാവന ചൂണ്ടിക്കാട്ടുന്നത് ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചനെയും ഐശ്വര്യ അഭിഷേക് ബച്ചനെയുമാണ്. ഐശ്വര്യയുടെ കരിയറില്‍ ഏറ്റവും കുടുതല്‍ സപ്പോര്‍ട്ട് ചെയ്യുന്നതും വളര്‍ച്ചയില്‍ ഏറെ സന്തോഷിക്കുന്നതും അഭിഷേകാണെന്ന് ഭാവന ചൂണ്ടിക്കാണിച്ചു.

വരന്‍ അനൂപ് മേനോനാണോ?

ഭാവനയുടെ വരന്‍ എങ്ങനെയിരിക്കണം?

എന്റേത് ഒരു പ്രണയവിവാഹമായിരിക്കും എന്ന് ഞാന്‍ പറഞ്ഞല്ലോ. എന്റെ പ്രണയകഥയിലെ നായകന് ഒട്ടേറെ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. തമിഴിലെയും കന്നടയിലെയും താരങ്ങളുടെ പേരുചേര്‍ത്തു. അനൂപിന്റെയും. എന്നാല്‍ ഇവരാരുമായിരുന്നില്ല എന്റെ പ്രണയത്തിലെ നായകന്‍- ഭാവന പറഞ്ഞു.

കരിയറില്‍ സംതൃപ്തയാണോ?

ഭാവനയുടെ വരന്‍ എങ്ങനെയിരിക്കണം?

നൂറു ശതമാനം അല്ലെങ്കിലും സംതൃപ്തയാണെന്നാണ് ഭാവനയുടെ മറുപടി. നമ്മളില്‍ അഭിനയം തുടങ്ങുമ്പോള്‍ ഇത്രയൊന്നും എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടാം നിര നായികയില്‍ നിന്ന് ഒന്നൊന്നായി ഉയര്‍ന്നു. ഒരിക്കലും സിനിമയില്ലാതെ ഇരിക്കേണ്ട അവസ്ഥ വന്നിട്ടില്ല. തമിഴിലും കന്നടയിലുമെല്ലാം നല്ല അവസരങ്ങള്‍ ലഭിച്ചു.

 ഗ്ലാമറസ്സ് വേഷങ്ങളെ കുറിച്ച്?

ഭാവനയുടെ വരന്‍ എങ്ങനെയിരിക്കണം?

എന്റെ കൂടെ ലൊക്കേഷനില്‍ അച്ഛനോ അമ്മയോ സഹോദരനോ വരാറുണ്ട്. അവര്‍ക്ക് മോശമല്ല എന്ന് തോന്നുന്ന വേഷങ്ങളേ ധരിക്കാറുള്ളൂ. മറ്റുള്ളവര്‍ എന്തെങ്കിലും പറഞ്ഞോട്ടെ. കുടുംബക്കാരെ മറന്ന് ഞാന്‍ അഭിനയിക്കാറില്ലെന്ന് ഭാവന പറഞ്ഞു.

പുതിയ ചിത്രങ്ങള്‍

ഭാവനയുടെ വരന്‍ എങ്ങനെയിരിക്കണം?

തമിഴില്‍ നിന്ന് ധാരാളം ഓഫറുകള്‍ വരുന്നുണ്ടെങ്കിലും നല്ലത് മാത്രം ചെയ്യാനാണ് താത്പര്യം. കന്നടയില്‍ രണ്ട് ചിത്രങ്ങളുണ്ട്. ഒന്ന് പുനീത് കുമാറിനൊപ്പം മറ്റൊന്ന് ശിവരാജ് കുമാറിനൊപ്പം. മലയാളത്തില്‍ കൂതറയാണ് അടുത്തതായി ഇറങ്ങുന്നത്. അനൂപ് മേനോനൊപ്പം അഭിനയിച്ച ആംഗ്രി ബേബീസാണ് മറ്റൊന്ന്. പോളി ടെക്‌നിക്കാണ് ഒടുവില്‍ റിലീസ് ചെയ്ത ചിത്രം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X