twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ മലയാളത്തില്‍ കൂടുതലായി വരണമെന്നാണ് ആഗ്രഹം! മനസ് തുറന്ന് ഭാവന

    By Midhun
    |

    കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് ഭാവന. ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായതോടെയാണ് ഭാവനയ്ക്ക് മലയാളത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നത്. ശ്രദ്ധേയ കഥാപാത്രങ്ങള്‍ സിനിമകളില്‍ ചെയ്തായിരുന്നു ഭാവന പിന്നീട് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരുന്നത്.

    ബാഹുബലി സ്‌റ്റൈലില്‍ അപര്‍ണയുടെ പഞ്ച് ഡയലോഗുമായി കാമുകിയുടെ പുതിയ ടീസര്‍! വീഡിയോ കാണാംബാഹുബലി സ്‌റ്റൈലില്‍ അപര്‍ണയുടെ പഞ്ച് ഡയലോഗുമായി കാമുകിയുടെ പുതിയ ടീസര്‍! വീഡിയോ കാണാം

    മലയാളത്തിനു പുറമേ അന്യഭാഷാ ചിത്രങ്ങളിലും താരം കൂടുതലായി അഭിനയിച്ചിരുന്നു. മലയാളത്തില്‍ പൃഥിരാജിനൊപ്പം അഭിനയിച്ച ആദം ജോണ്‍ എന്ന ചിത്രമായിരുന്നു ഭാവനയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്ന സിനിമ. അടുത്തിടെ സ്ത്രീ പ്രാധാന്യമുളള സിനിമകളെക്കുറിച്ച് ഭാവന മനസ് തുറന്നിരുന്നു.

    മലയാളി പ്രേക്ഷകരുടെ ഇഷ്ട നായിക

    മലയാളി പ്രേക്ഷകരുടെ ഇഷ്ട നായിക

    നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറാന്‍ ഭാവനയ്ക്ക് സാധിച്ചിരുന്നു. നമ്മള്‍ എന്ന ചിത്രത്തിലെ കഥാപാത്രം ഭാവനയുടെ കരിയറില്‍ ഏറെ വഴിത്തിരിവുണ്ടാക്കിയിരുന്നു. ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍,ജിഷ്ണു രാഘവന്‍ എന്നിവര്‍ക്കൊപ്പമാണ് ഭാവന അഭിനയിച്ചിരുന്നത്. ഒരു പുതുമുഖ ചിത്രമായിരുന്നിട്ടു കൂടി തിയ്യേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച സിനിമയായിരുന്നു നമ്മള്‍. നമ്മളിനു ശേഷവും മികച്ച ചിത്രങ്ങള്‍ ഭാവനയ്ക്ക് ലഭിച്ചിരുന്നു. സിഐഡി മൂസ, സ്വപ്‌നക്കൂട് തുടങ്ങിയ ചിത്രങ്ങളെല്ലാം ഭാവനയുടെ കരിയറിന്റെ തുടക്കത്തില്‍ ലഭിച്ച ഹിറ്റ് ചിത്രങ്ങളായിരുന്നു. മലയാളത്തിലെ യുവതാരങ്ങളെയെല്ലാം അണിനിരത്തി കമലിന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു സ്വപ്‌നക്കൂട്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം സിനിമകളില്‍ അഭിനയിക്കാനുളള അവസരം ഭാവനയക്ക് തന്റെ കരിയറില്‍ ലഭിച്ചിരുന്നു.

    അന്യ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു

    അന്യ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു

    മലയാളത്തിനു പുറമെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച നടിയാണ് ഭാവന. നരേന്‍ നായകനായ ചിത്തിരം പേസുതടി എന്ന ചിത്രത്തിലൂടെയായിരുന്നു ഭാവന തമിഴിലെത്തിയിരുന്നത്. ആദ്യ തമിഴ് ചിത്രത്തില്‍ തന്നെ ശ്രദ്ധേയ പ്രകടനം നടത്താന്‍ ഭാവനയ്ക്ക് സാധിച്ചിരുന്നു. ചിത്രത്തിലെ കഥാപാത്രത്തെ മികവുറ്റതാക്കിയതിന് ഭാവനയ്ക്ക് ആദ്യമായി ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. തമിഴില്‍ തല അജിത്ത്,ജയംരവി, ഭരത് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം ഭാവന അഭിനയിച്ചിട്ടുണ്ട്. തമിഴിനു പുറമേ കന്നഡ,തെലുങ്ക് ഭാഷകളിലും നടി കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.

    നവീനുമായുളള വിവാഹം

    നവീനുമായുളള വിവാഹം

    അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ജനുവരി 22നായിരുന്നു കന്നഡത്തിലെ നിര്‍മ്മാതാവായ നവീന്‍ ഭാവനയുടെ കഴുത്തില്‍ താലി ചാര്‍ത്തിയിരുന്നത്. സിനിമാ ലോകം ഏറെ ആഘോഷിച്ച വിവാഹമായിരുന്നു ഇവരുടെത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറിനില്‍ക്കില്ലെന്ന് ഭാവന തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇനിയും മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ സിനിമാ രംഗത്ത് സജീവമായി തുടരുവാനാണ് ആഗ്രഹമെന്നാണ് ഭാവന അന്ന് പറഞ്ഞിരുന്നത്. ഭാവന ഒടുവില്‍ കന്നഡത്തില്‍ അഭിനയിച്ച ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. സൂപ്പര്‍ താരം ശിവരാജ് കുമാറിന്റെ നായികയായി തഗരു എന്ന ചിത്രത്തിലായിരുന്നു ഭാവന അഭിനയിച്ചിരുന്നത്. ചിത്രത്തിന്റെ വിജയത്തിന് നിര്‍മ്മാതാവ് ഭാവനയ്ക്ക് ഉടവാള്‍ സമ്മാനമായി നല്‍കിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

    ഞാന്‍ സന്തുഷ്ടയാണ്, സംതൃപ്തയല്ലെന്ന് ഭാവന

    ഞാന്‍ സന്തുഷ്ടയാണ്, സംതൃപ്തയല്ലെന്ന് ഭാവന

    അടുത്തിടെ ബഹ്‌റിന്‍ വാര്‍ത്താ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് ഭാവന മനസ് തുറന്നിരുന്നു. ഇത്രയും കാലത്തെ സിനിമാ ജീവിതത്തിനിടെ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നും എന്റെതായ വിജയങ്ങളും പരാജയങ്ങളും ഒരേ പോലെ അനുഭവിച്ചിട്ടുണ്ടെന്നും ഭാവന പറഞ്ഞു. എങ്കിലും ഞാന്‍ സന്തുഷ്ടയാണ്, പക്ഷേ സംതൃപ്തയല്ല. ഇനിയും ഒരു പാട് നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും ഭാവന പറയുന്നു. വിവാഹമോ മറ്റു കാര്യങ്ങളോ ഒക്കെ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാവുന്നതാണ്. അത് ഇതുവരെ ചെയ്തുവന്ന നമ്മുക്കറിയാവുന്ന ഒരു പ്രൊഫഷന്‍ ഉപേക്ഷിക്കാന്‍ ഒരു കാരണമാണെന്ന് തോന്നിയിട്ടില്ലെന്നും ഭാവന പറഞ്ഞു.

    സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ കൂടുതലായി വരണം

    സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ കൂടുതലായി വരണം

    സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കിയുളള സിനിമകള്‍ മലയാളത്തില്‍ കൂടുതലായി വരണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും ഭാവന അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അത് ഇന്‍ഡസ്ട്രിയിലെ പ്രതിസന്ധികള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും സിനിമാ രംഗത്ത് മാറ്റങ്ങള്‍ ആവശ്യമാണെന്നും ഭാവന പറഞ്ഞു. ബോളിവുഡില്‍ ഉണ്ടായത് പോലൊരു മാറ്റമാണ് മലയാള സിനിമയിലും വരേണ്ടതെന്നും ഭാവന അഭിപ്രായപ്പെട്ടു.

    ആറ് ഭീകരന്മാര്‍ തമ്മിലുളള മല്‍സരമാണ് ഞാന്‍ അവിടെ കണ്ടത്‌! ഈമയൗവിനെക്കുറിച്ച് ഷഹബാസ് അമന്‍ആറ് ഭീകരന്മാര്‍ തമ്മിലുളള മല്‍സരമാണ് ഞാന്‍ അവിടെ കണ്ടത്‌! ഈമയൗവിനെക്കുറിച്ച് ഷഹബാസ് അമന്‍

    യുവത്വത്തിന്റെ ആഘോഷവുമായി ആസിഫ് അലി ചിത്രം ബിടെക്കിലെ പുതിയ പാട്ട്! വീഡിയോ കാണാംയുവത്വത്തിന്റെ ആഘോഷവുമായി ആസിഫ് അലി ചിത്രം ബിടെക്കിലെ പുതിയ പാട്ട്! വീഡിയോ കാണാം

    English summary
    bhavana says about malayalam cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X