നവീന്‍റെ നെഞ്ചോട് ചേര്‍ന്ന് ഭാവന! ജൂണ്‍ ഞങ്ങളുടെ പ്രിയപ്പെട്ട മാസമെന്ന് താരം! ചിത്രം വൈറലാവുന്നു!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ഭാവന. നമ്മളിലെ പരിമളത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. സ്വഭാവികത നിറഞ്ഞ അഭിനയവുമായെത്തിയ തൃശ്ശൂര്‍കാരിയെ സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

സഹോദരി വേഷങ്ങളില്‍ നിന്നും മാറി നായികയായപ്പോഴും ഗംഭീര അവസരങ്ങളായിരുന്നു ഭാവനയ്ക്ക് ലഭിച്ചത്. ഇടയ്ക്ക് അന്യഭാഷയിലേക്ക് ചേക്കേറിയ താരത്തിന്റെ കരിയര്‍ മാറി മറിയുകയായിരുന്നു പിന്നീട്. കന്നഡ സിനിമാ നിര്‍മ്മാതാവായ നവീനെയായിരുന്നു താരം വിവാഹം ചെയ്തത്.

വിവാഹശേഷവും ഭാവന സിനിമയില്‍ സജീവമാണ്. പൃഥ്വിരാജ് ചിത്രമായ ആദം ജോണായിരുന്നു ഭാവന ഒടുവിലായി അഭിനയിച്ച മലയാള സിനിമ. മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചോദിക്കുമ്പോള്‍ അങ്ങനെയൊരാലോചന ഇല്ലെന്നുള്ള മറുപടിയായിരുന്നു താരം നല്‍കിയത്.

Bhavana

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഭാവനയുടെ പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ബെംഗലുരുവില്‍ നിന്നും തൃശ്ശൂരിലെ വീട്ടിലേക്കെത്തിയ താരം ഹോം ക്വാറന്റൈനില്‍ കഴിഞ്ഞുവരികയാണ്.

നവീനോട് ചേര്‍ന്നുനിന്നുള്ള ചിത്രവുമായെത്തിയിരിക്കുകയാണ് ഭാവന ഇപ്പോള്‍. പ്രിയതമയെ ചേര്‍ത്തുപിടിച്ചുള്ള താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹലോ ജൂണ്‍, തങ്ങളുടെ പ്രിയപ്പെട്ട മാസമാണ്, എന്റേത് മാത്രം, ജീവിതത്തോട് പ്രണയം തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. ഭാവനയുടെ പിറന്നാളും ഈ മാസമാണ്.

Bhavana 2

നി്ങ്ങളൊരുമിച്ചുള്ള കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. റോമിയോ എന്ന കന്നഡ ചിത്രത്തില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഭാവനയും നവീനും പ്രണയത്തിലായത്. ഭാഷയൊന്നും അറിയുമായിരുന്നില്ലെങ്കിലും അമ്മയും നവീനും സംസാരിക്കാറുണ്ടായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു.

Recommended Video

96ന്റെ കന്നഡ റീമേക്കായ 99 ഭാവനയെ രക്ഷപ്പെടുത്തുമോ?

ഇത് പോലൊരു മരുമകനെയാണ് താനാഗ്രഹിക്കുന്നതെന്നും അന്ന് അമ്മ പറഞ്ഞിരുന്നു. കുടുംബത്തിലേക്ക് നവീനെത്തിയപ്പോള്‍ ഏറെ സന്തോഷിച്ചതും അമ്മയായിരുന്നു. വിവാഹശേഷവും ഭാവന സിനിമയില്‍ സജീവമാണ്. അഭിനയം നിര്‍ത്തി ഭാര്യയെ വീട്ടിലിരുത്തുന്നതിനോട് താല്‍പര്യമില്ലെന്ന് നേരത്തെ തന്നെ നവീന്‍ വ്യക്തമാക്കിയിരുന്നു.

Read more about: bhavana ഭാവന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X