'കൂതറ'യില്‍ ഭാവനയും

By Aswathi

കൂതറ എന്ന ചിത്രം പേരുകൊണ്ട് മാത്രമല്ല അതില്‍ അണിനിരക്കുന്ന താരങ്ങള്‍ കൊണ്ടും വ്യത്യസ്തമായി കഴിഞ്ഞു. മോഹന്‍ലാലും സണ്ണി വെയിലുംമെല്ലാം അവിടെ നില്‍ക്കട്ടെ അഭിനയിക്കുന്ന നടിമാരുടെ പേര് ദിവസം കഴിയുന്തോറും കൂടിക്കൂടി വരികയാണ്.

ഭാവനയാണ് കൂതറയില്‍ അഭിനയിക്കുന്ന മറ്റൊരു നടിയെന്നാണ് ഒടുവില്‍ കേള്‍ക്കുന്നത്. പഴയകാല നടി രഞ്ജിനി, ശ്രിത ശിവദാസ്, ഗൗതമി നായര്‍, ജനനി അയ്യര്‍, മധുരിമ എന്നിവരാണ് ചിത്രത്തിലെ സ്ത്രീ സാന്നിധ്യങ്ങള്‍

മോഹന്‍ ലാല്‍ അതിഥിവേഷത്തിലെത്തുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ സണ്ണി വെയ്‌നും ടോവീനോ തോമസുമാണ്. സെക്കന്റ് ഷോ എന്ന ചിത്രം സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രനാണ് കൂതറ സംവിധാനം ചെയ്യുന്നത്.

 ഭാവന

ഇവര്‍ 'കൂതറ' നടിമാര്‍

ഒടുവില്‍ കൂതറയില്‍ അഭിനയിക്കുന്ന നായികയായി പ്രഖ്യാപിച്ചിരിക്കുന്നത് തെന്നിന്ത്യന്‍ താരം ഭാവനയാണ്.

രഞ്ജിനി

ഇവര്‍ 'കൂതറ' നടിമാര്‍

മോഹന്‍ലാലിന്റെ പഴയകാല നായിക. ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാലും രഞ്ജിനിയും കാഴ്ച വച്ച അഭിനയം മലയാളി മനസ്സില്‍ നിന്ന് ഒരിക്കലും മായുന്നില്ല. വീണ്ടും ഒരുവസരം കൂതറ നല്‍കുന്നു.

ഗൗതമി നായര്‍

ഇവര്‍ 'കൂതറ' നടിമാര്‍

ശ്രീനാഥ് രാജേന്ദ്രന്റെ ആദ്യ ചിത്രമായ സെക്കന്റ്‌സിലൂടെയാണ് ഗൗതമിയുടെയും അരങ്ങേറ്റം. പിന്നീട് ഡയമഡ് നക്ലൈസ് എന്ന ചിത്ത്രതിലൂടെ ജനശ്രദ്ധ നേടി. ഇപ്പോള്‍ കൂതറയിലും ഗൗതമി നായര്‍ ഉണ്ട്.

ജനനി അയ്യര്‍

ഇവര്‍ 'കൂതറ' നടിമാര്‍

ജനനി അയ്യര്‍ എന്ന പുതുമുഖമാണ് ചിത്രത്തില്‍ നായികയായെത്തുന്ന മറ്റൊരു താരം. കൂതറയുടെ ചിത്രീകരണം നടക്കുമ്പോള്‍ തന്നെ ജനനിക്ക് മറ്റ് പല പ്രൊജക്ടുകളും വന്ന് നില്‍ക്കുകയാണ്.

ശ്രിത ശിവദാസ്

ഇവര്‍ 'കൂതറ' നടിമാര്‍

ഓര്‍ഡിനറി എന്ന ചിത്ത്രതിലൂടെ സാധാരണക്കാരന്റെ മനസ്സിലെത്തിയ ശ്രിത ശിവദാസാണ് മറ്റൊരു താരം. സണ്ണി വെയിനിന്റെ കാമുകിയായ ശില്‍പ എന്ന കഥാപാത്രത്തെയാണ് ശ്രിത അവതരിപ്പിക്കുന്നത്.

മധുരിമ

ഇവര്‍ 'കൂതറ' നടിമാര്‍

തെന്നിന്ത്യന്‍ താരമായ മധുരിമയാണ് കൂതറയിലെ വേറൊരു സ്ത്രീ സാന്നിധ്യം. തെലുങ്കും ഹിന്ദിയും തമിഴുമായിരുന്നു മധുരിമയുടെ ലോകം. ഇപ്പോഴിതാ മലയാളത്തിലേക്കും. ശൈത്യ എന്നാണ് കഥാപാത്രത്തിന്റെ പേര്‌

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X