ഭാവനയുടെ ഭര്‍ത്താവായി ശ്രീകാന്ത് മലയാളത്തില്‍
മറ്റൊരു തമിഴ് നടന്‍ കൂടെ മലയാളത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു, ശ്രകാന്ത്. രാധാകൃഷ്ണന്‍ മംഗലത്ത് സംവിധാനം ചെയ്യുന്ന 'സ്വപ്‌നത്തെക്കാള്‍ സുന്ദരം' എന്ന ചിത്രത്തിലൂടെയാണ് ശ്രീകാന്ത് മലയാളത്തില്‍ വീണ്ടുമെത്തുന്നത്.
കൃഷ്ണ പൂജപ്പുര തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ഭാവനയാണ് നായിക. പൂര്‍ണമായും ഒരു എന്റര്‍ടൈന്‍മെന്റ് ട്രാക്കിലാണ് ചിത്രം മുന്നോട്ട് പോകുക. രാഹുല്‍ എന്ന കോടീശ്വരനായ ബിസ്‌നസുകാരന്റെ വേഷത്തിലാണ് ശ്രീകാന്ത് എത്തുന്നത്. ശ്രീകാന്തിന്റെ ഭാര്യയായ അനുവിനെ ഭാവന അവതരിപ്പിയ്ക്കുന്നു.

അതോടൊപ്പം, ഭാവന ചിത്രത്തില്‍ ഒമ്പത് വയസ്സുള്ള കുട്ടിയുടെ അമ്മയുമാണ്. 'ഫിലിപ്‌സ് ആന്റ് ദി മങ്കിപെന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗൗതമാണ് ഇവരുടെ ഒമ്പത് വയസ്സുള്ള മകന്റെ വേഷത്തിലെത്തുന്നത്.
അര്‍ച്ചന കവി, വിജയരാഘവന്‍, കല്‍പന തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ശ്രീകാന്തിനെ കൂടാതെ മറ്റൊരു താരത്തെ കൂടെ തെന്നിന്ത്യയില്‍ നിന്ന് എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
ഈ വേഷത്തിന് ഏറ്റവും അനിയോജ്യം ശ്രീകാന്താണെന്ന് അറിഞ്ഞതുകൊണ്ടാണ് അദ്ദേഹത്തെ സമീപിച്ചതെന്ന് കൃഷ്ണ പൂജപ്പുര പറഞ്ഞു. കഥകേട്ടയുടനെ അഭിനയിക്കാം എന്ന് ശ്രീകാന്ത് സമ്മതം പറയുകയും ചെയ്തത്രെ. നേരത്തെ ഉപ്പുകണ്ടം ബ്രദേഴ്സ്, ഹീറോ, ബഡ്ഡി എന്നീ ചിത്രങ്ങളിലൂടെ ശ്രീകാന്ത് മലയാളത്തിൽ മുഖം കാണിച്ചിട്ടുണ്ട്. പക്ഷെ ഒരു കേന്ദ്രകഥാപാത്രം ഇതാദ്യമാണ്.


Click it and Unblock the Notifications